മത്സ്യബന്ധന ഹാർബർ മേഖലയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നു
Mail This Article
×
ബേപ്പൂർ ∙ മത്സ്യബന്ധന ഹാർബർ മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ നടപടി. അമൃത് പദ്ധതിയിൽ കുടിവെള്ളം എത്തിക്കാൻ പൈപ്പ് ലൈൻ സ്ഥാപിച്ചു തുടങ്ങി. കോർപറേഷൻ നേതൃത്വത്തിൽ ജല അതോറിറ്റിയാണു പ്രവൃത്തി നടത്തുന്നത്.
ഹാർബർ റോഡ് ജംക്‌ഷൻ മുതൽ ഹാർബർ ഗേറ്റ് വരെ 300 മീറ്ററിൽ ഇരുവശത്തും പൈപ്പ് ലൈൻ സ്ഥാപിക്കും. മേഖലയിലെ വീടുകളിലേക്കും കടകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും വെള്ളം എത്തിക്കുന്നതിനൊപ്പം ഹാർബറിലേക്ക് കണക്‌ഷൻ ലഭ്യമാക്കുന്ന കാര്യവും അധികൃതരുടെ പരിഗണനയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.