സമരം ചെയ്തവർ തീവ്രവാദികളോ? ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദിനെതിരെ ലീഗ് പ്രതിഷേധം
Mail This Article
കോഴിക്കോട്∙ കോതി, ആവിക്കൽ മാലിന്യ പ്ലാന്റ് നിർമാണത്തിനെതിരെ സമരം ചെയ്തവർ തീവ്രവാദികളാണെന്ന് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് നടത്തിയ പരാമർശത്തിനെതിരെ പയ്യാനക്കൽ മേഖലാ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. പി.വി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. എസ്.വി.അർശുൽ അഹമദ് ഉദ്ഘാടനം ചെയ്തു. പി.വി.അവറാൻ, കെ.അബ്ദുൽ അസീസ്, പി.കെ.കോയ, എ.പി.മുജീബ്, എം.പി.സാജിദ് റഹ്മാൻ, കെ.ജലീൽ, പി.പി.അഷറഫ്, പി.പി.അബ്ദുമോൻ, എം.മുഹമദ് മദനി, സി.എച്ച്.യൂനസ് എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട്∙ കോർപറേഷന്റെ പരാജയം മറച്ചു വയ്ക്കാനാണ് ആവിക്കൽ തോട് സമരത്തിനു പിന്നിൽ മത തീവ്രവാദ സംഘടനകളാണെന്ന് ഡപ്യൂട്ടി മേയർ പറഞ്ഞതെന്നു ആവിക്കൽ തോട് പ്രദേശത്ത് സമരം ചെയ്യുന്ന ജനകീയ കൂട്ടായ്മയുടെ ചെയർമാൻ ടി.ദാവൂദ് പറഞ്ഞു. പ്രദേശത്തെ സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളും പൊതു പ്രവർത്തകരും, ക്ഷേത്ര കമ്മിറ്റികളും, മഹല്ല് കമ്മിറ്റികളും, അരയസമാജം, വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ എന്നിവർ ചേർന്നതാണ് ജനകീയ കൂട്ടായ്മയെന്നും ചെയർമാൻ വ്യക്തമാക്കി.