ADVERTISEMENT

കോഴിക്കോട്∙ ഭിന്നശേഷി വിദ്യാർഥികളുടെ ജീവിതത്തിൽ വിജയഗാഥ രചിക്കുകയാണ് വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളജ്. പോളിയിലെ കംപ്യൂട്ടർ സയൻസ് ഡിപ്ലോമ കോഴ്സ് (ഹിയറിങ് ഇംപയേർഡ്)  അവസാന വർഷ ബാച്ചിലെ 15 വിദ്യാർഥികൾക്കാണ് 6 മാസത്തെ സൗജന്യ പരിശീലനത്തിന് ശേഷം പ്ലേസ്‌മെന്റ് വാഗ്ദാനം ലഭിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ നെട്ടൂർ ടെക്നിക്കൽ ട്രെയിനിങ് ഫൗണ്ടേഷനും (എൻടിടിഎഫ്) ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും (ബിപിസിഎൽ) ചേർന്നാണ്  സംസാരശേഷിയില്ലാത്തതും കേൾവിക്കുറവുള്ളതുമായ 15 വിദ്യാർഥികൾക്ക് ഓയിൽ ഗ്യാസ് ഫീൽഡിൽ 6 മാസത്തെ സൗജന്യ പരിശീലനത്തിന് ശേഷം ജോലി വാഗ്ദാനം ചെയ്തത്. പോളിയിലെ തന്നെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടാത്ത 30 വിദ്യാർഥികൾക്കും ഇതേ ഓഫർ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഭിന്നശേഷി ബാച്ചിലെ 10 പേർ മൾട്ടിനാഷനൽ കമ്പനികളിൽ ജോലിക്ക് കയറിയിരുന്നു. മറ്റ് അഞ്ച് പേർക്ക് ഉന്നത സ്ഥാപനങ്ങളിൽ പരിശീലനത്തിനും അവസരം ലഭിച്ചു.കേൾവിക്കുറവും സംസാരശേഷിയുമില്ലാത്തതിനാൽ പഠനം പൂർത്തിയായാലും വിദ്യാർഥികളെ ജോലിക്ക് എടുക്കാൻ പലരും വിമുഖത കാട്ടിയിരുന്നു. എന്നാൽ ഇപ്പോൾ പ്ലേസ്മെന്റ് ഓപ്ഷനിലൂടെ കൂട്ടികൾക്ക് ജോലി ലഭ്യമാക്കാൻ സാധിക്കുന്നുണ്ടെന്ന് വകുപ്പ് മേധാവി ഡോ. ജൗഹർ അലി പറഞ്ഞു. കംപ്യൂട്ടർ എൻജിനീയറിങ് (എച്ച്ഐ) കോഴ്സിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം  വർധിച്ചുവരികയാണെന്ന് പോളിടെക്‌നിക് പ്രിൻസിപ്പൽ പി.കെ.അബ്ദുൽ സലാം സാക്ഷ്യപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com