ADVERTISEMENT

ബേപ്പൂർ ∙ തീരസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോസ്റ്റ് ഗാർഡ്  നടത്തുന്ന 36 മണിക്കൂർ ‘സാഗർ കവച്’ അഭ്യാസത്തിനു തുടക്കം. കടലിലും തീരമേഖലയിലും ഹാർബറുകളിലും പൊലീസ് സുരക്ഷാ വലയം തീർത്തു. മിക്കയിടത്തും പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തിയാണ് പരിശോധന.കടൽ മാർഗമുള്ള ഭീകരാക്രമണവും വിധ്വംസക പ്രവർത്തനങ്ങളും തടയാൻ സേനയെ സജ്ജമാക്കുന്നതിനാണു സർവ സേനകളും ചേർന്നുള്ള നിരീക്ഷണം.

ബേപ്പൂർ, ചാലിയം തീരമേഖലയിൽ പൊലീസ് സംഘം റോന്തു ചുറ്റുന്നുണ്ട്. മോക്ഡ്രിലിൽ ‘ഭീകരവാദി’ ചമഞ്ഞ് മത്സ്യബന്ധന ബോട്ടിൽ എത്തിയ 3 ഉദ്യോഗസ്ഥരെ തീരദേശ പൊലീസ് പരിശോധനയിൽ കണ്ടെത്തി. സ്റ്റേഷൻ ഓഫിസർ കമൻഡാന്റ് സന്ദീപ് സിങ്, കോസ്റ്റൽ ഇൻസ്പെക്ടർ ടി.വി.പ്രതീഷ്, ബേപ്പൂർ എസ്ഐ കെ.ശുഹൈബ്, മറൈൻ എൻഫോഴ്സ്മെന്റ്് ഇൻസ്പെക്ടർ പി.ഷൺമും എന്നിവർ നേതൃത്വം നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com