ADVERTISEMENT

ഫറോക്ക് ∙ ദേശീയപാതയിൽ ചുങ്കം കള്ളുഷാപ്പിനു സമീപം മുട്ടിയറ കനാലിൽ ഒഴുക്ക് നിലച്ചു. ദിവസങ്ങളോളം കെട്ടിക്കിടന്ന് അഴുകിയ വെള്ളം കനാലിൽ വ്യാപിച്ചു. പ്രദേശമാകെ ദുർഗന്ധവും കൊതുകുശല്യവും രൂക്ഷം. പ്രദേശത്ത് സാംക്രമികരോഗ ഭീഷണി ഉയർന്നു.നല്ലൂർ സീക്കോസ് ഭാഗത്തു നിന്നു ഉത്ഭവിച്ച് രാമനാട്ടുകര മുട്ടിയറ കനാലിൽ ചേരുന്ന തോട് പൂർണമായും മലിനമായി. പല ഭാഗങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കെട്ടിക്കിടക്കുകയാണ്.കള്ളുഷാപ്പ് പരിസരത്ത് തീരെ ഒഴുക്കില്ല. ഇതോടെയാണ് സ്ഥിതി രൂക്ഷമായത്. കനാൽ വൃത്തിയാക്കി സംരക്ഷിച്ചില്ലെങ്കിൽ മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുമെന്ന ആശങ്കയിലാണു നാട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com