ADVERTISEMENT

കോഴിക്കോട്∙ ഒരുമിച്ച് വിഷുക്കണി കാണുന്നതിനുള്ള ഒരുക്കത്തിലാണ് തിരുവണ്ണൂർ പ്രദേശം. ശൂരസംഹാര ഉത്സവത്താൽ ശ്രദ്ധേയമായ തിരുവണ്ണൂർ നടക്കൽ ആൽത്തറയിലാണ് ഇത്തവണത്തെ വിഷുവിനു പുലർച്ചെ 5 നു തിരുവണ്ണൂർ ജനകീയ കൂട്ടായ്മ നാട്ടു വിഷുക്കണി ഒരുക്കുന്നത്. ആൽത്തറ അലങ്കരിക്കുക തൃശൂർ മാളയിൽ നിന്നുള്ള കുരുന്നോലക്കൂട്ടം എന്ന സംഘമാണ്. പ്രസാദ് കരുന്തലക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് അലങ്കാര പ്രവൃത്തികൾ നടക്കുക. 

ഷൈജു പൂളക്കണ്ടിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം വിഷുക്കണി പാട്ടുകൾ ആലപിക്കും. 500 പേരെങ്കിലും വിഷുക്കണി കാണാനെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. എത്തുന്ന എല്ലാവർക്കും വിഷുക്കൈനീട്ടവും ഉണ്ണിയപ്പവും നൽകും. തിരുവണ്ണൂർ പ്രദേശത്ത് ജനകീയ അടിസ്ഥാനത്തിൽ ഇത്തവണ വിപുലമായ നോമ്പു തുറയും തിരുവണ്ണൂർ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. 

നടക്കൽ ആൽത്തറയ്ക്കു സമീപത്തെ കോർപറേഷൻ മൈതാനത്താണ് 7 നു വൈകിട്ടാണ് സമൂഹ നോമ്പുതുറ. തിരുവണ്ണൂർ പൈതൃക ഗ്രാമത്തിനായി പ്രവർത്തിച്ച തിരുവണ്ണൂർ ജനകീയ കൂട്ടായ്മ നടപ്പാക്കാൻ പോകുന്ന പദ്ധതിക്ക് ചന്ദ്ര സൂര്യോത്സവം എന്നാണ് പേരിട്ടിരിക്കുന്നത്. തിരുവണ്ണൂർ സ്വദേശിയും സിനിമ-നാടക പ്രവർത്തകനുമായ മോൻടെൻ തിരുവണ്ണൂർ വികസിപ്പിച്ചെടുത്ത ആശയം ജനകീയ കൂട്ടായ്‌മ ഏറ്റെടുക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com