ഗോതമ്പ് റോഡ് ക്രഷറിന് സമീപം വൻ തീപിടിത്തം
Mail This Article
×
മുക്കം ∙ ഗോതമ്പ് റോഡിൽ പോബ്സൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്രഷറിനു സമീപത്തെ പറമ്പിൽ വൻ തീപിടിത്തം. ഏകദേശം 10 ഏക്കറിലെ അടിക്കാടുകളും മരങ്ങളും കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് അഗ്നിബാധ. മുക്കത്തു നിന്ന് സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേന എത്തി തീ അണച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിൻ, ഓഫിസർമാരായ കെ.രജീഷ്, കെ.മുഹമ്മദ് ഷനീബ്, കെ.പി.അജീഷ്, കെ.ടി.സാലിഹ്, പി.രാജേന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.