കൂട്ടക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിക്ക് നീർന്നായയുടെ കടിയേറ്റ് ഗുരുതര പരുക്ക്
Mail This Article
×
മാവൂർ∙ ചാത്തമംഗലം കൂളിമാടിനു സമീപം ഇരുവഞ്ഞിപ്പുഴയിലെ കൂട്ടക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിക്ക് നീർന്നായ ആക്രമണത്തിൽ പരുക്ക്. കൊടിയത്തൂർ മാമ്പുഴക്കാട്ട് നാസറിന്റെ മകൾ റിസ നാസറിനാണ് (18) നീർന്നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അപകടം. കൂളിമാട് തറവാട്ടു വീട്ടിൽ എത്തിയ വിദ്യാർഥി വീടിനു സമീപത്തെ ഇരുവഞ്ഞിപ്പുഴയിലെ കൂട്ടക്കടവിൽ മാതാവിനും മറ്റു ബന്ധുക്കൾക്കുമൊപ്പം കുളിക്കാൻ പോയതാണ്. പുഴയിലേക്ക് ഇറങ്ങിയ ഉടൻ നീർന്നായ്ക്കൾ റിസയുടെ ഇരു കാലിലും കടിച്ചു. ഇരുകാലുകൾക്കും ആഴത്തിൽ മുറിവേറ്റ റിസയെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലും നീർന്നായ ശല്യം രൂക്ഷമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.