ADVERTISEMENT

കീഴരിയൂർ∙ കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള നടുവത്തൂർ ബ്രാഞ്ച് കനാലിൽ വെള്ളമില്ലാത്തത് കാരണം പ്രദേശം കടുത്ത വരൾച്ചയുടെ പിടിയിൽ. കനാൽ വെള്ളം ആശ്രയിച്ച് കൃഷിയിറക്കിയവർ ദുരിതത്തിലായി. കൂട്ടായ്മയിൽ കൃഷിയിറക്കിയ പാടശേഖര സമിതികളിലെ കർഷകരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്.  വെള്ളം എത്താത്തത് കാരണം പാടശേഖരം പലയിടങ്ങളിലും വരണ്ട് വിണ്ടു കീറുന്ന അവസ്ഥയിലാണ്. ഇവിടങ്ങളിൽ കനാൽ ജലം എത്തിയില്ലെങ്കിൽ വൻ കൃഷി നാശമുണ്ടാകും.

മഠത്തിൽ താഴ നടുവത്തൂർ, കുറ്റിക്കാട്ട് താഴ, കോരപ്ര പ്രദേശങ്ങളിലെ പാടശേഖരങ്ങൾ ഇതേ അവസ്ഥയിലാണ്. പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. കീഴരിയൂർ പഞ്ചായത്തിലെ ഈന്തൻ കണ്ടി, കുനിപ്ര മല, അരയനാട്ടു പാറ എന്നീ കുടിവെള്ള പദ്ധതിയുടെ കിണറുകളിൽ അത്യാവശ്യത്തിനുള്ള വെള്ളം പോലുമില്ല. സാധാരണ ഫെബ്രുവരിയിൽ കനാലിൽ വെള്ളം എത്താറുണ്ടായിരുന്നു. ഇത്തവണ കനാൽ തുറന്ന ശേഷം ഒരാഴ്ച മാത്രമാണ് വെള്ളം എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com