ADVERTISEMENT

കോഴിക്കോട്∙ എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ വിജയം 99.82%. 22064 ആൺകുട്ടികളും 21735 പെൺകുട്ടികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്.  ആകെ 43799 പേർ. അതിൽ 22008 ആൺകുട്ടികളും 21713 പെൺകുട്ടികളും ഉന്നതപഠനത്തിന് അർഹത നേടി. ആകെ 43721 വിദ്യാർഥികൾ ഉന്നതപഠനത്തിന് അർഹത നേടി.

കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 711 ആൺകുട്ടികളും 1454 പെൺകുട്ടികളും വടകര വിദ്യാഭ്യാസ ജില്ലയിൽ 1112 ആൺകുട്ടികളും 2247 പെൺകുട്ടികളും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 1129 ആൺകുട്ടികളും 1910 പെൺകുട്ടികളും എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 

ജില്ലയിൽ ആകെ 8563 പേർ (2952 ആൺകുട്ടികൾ, 5611 പെൺകുട്ടികൾ) മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. ജില്ലയിൽ 166 വിദ്യാലയങ്ങൾ 100% വിജയം നേടി.  56 സർക്കാർ വിദ്യാലയങ്ങളും 80 എയ്ഡഡ് വിദ്യാലയങ്ങളും 30 അൺ എയ്ഡഡ് വിദ്യാലയങ്ങളുമാണു 100% വിജയം നേടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com