ADVERTISEMENT

കോഴിക്കോട് ∙  ശാരീരിക അവശതകൾക്കിടയിലും ഗായിക മച്ചാട്ട് വാസന്തി വീണ്ടും ഒരിക്കൽ കൂടി ടൗൺഹാളിൽ കലാസ്വാദകർക്കു മുൻപാകെ ‘പച്ച പനന്തത്തെ’ എന്നു തുടങ്ങുന്ന ഗാനം പാടി. ഭാനുപ്രകാശ് തയാറാക്കിയ മച്ചാട്ട് വാസന്തിയുടെ ജീവചരിത്രം ‘പച്ചപ്പനന്തത്ത’ പ്രകാശന ചടങ്ങിൽ വേദിയിലും സദസ്സിലിമിരുന്നവരുടെ അഭ്യർഥന മാനിച്ചാണ് വീണ്ടും പാടിയത്. 

പുസ്തകം പി.കെ.മേദിനിക്കു നൽകി നടി നിലമ്പൂർ ആയിഷ പ്രകാശനം ചെയ്തു. വർത്തമാന ഇന്ത്യയുടെ അവസ്ഥയിൽ ഏറെ സങ്കടമുണ്ടെന്നു നിലമ്പൂർ ആയിഷ പറഞ്ഞു. ഭാരതത്തിന്റെ ആത്മാവ് കുടികൊണ്ട ഗ്രാമങ്ങൾ അന്യമായി കൊണ്ടിരിക്കുകയാണ്. അന്ധവിശ്വാസവും അനാചാരവും ഉണ്ടായിരുന്ന കാലത്ത് ഇതിനെതിരെയാണ് നാടക പ്രവർത്തകർ രംഗത്ത് വന്നിരുന്നതെന്നും അവർ പറഞ്ഞു. തൃശൂർ സമതയുടെ അവാർഡുകൾ മച്ചാട്ട് വാസന്തിക്കു പുരുഷൻ കടലുണ്ടിയും അപർണ ഗൗരിക്ക് എ.പ്രദീപ് കുമാറും സമ്മാനിച്ചു.

കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. സമത മാനേജിങ് ട്രസ്റ്റി പ്രഫ. ടി.എ.ഉഷാകുമാരി, ഡോ. എസ്.ശ്രീകുമാരി, വനിതാ സാഹിതി ജില്ലാ സെക്രട്ടറി വി.ബിന്ദു, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് എ.കെ.രമേശ്, സെക്രട്ടറി ഡോ. യു.ഹേമന്ത് കുമാർ, ട്രഷറർ വിൽസൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com