ADVERTISEMENT

കോഴിക്കോട് ∙ വോട്ടെണ്ണലിനുശേഷം ചൊവ്വാഴ്ച രാത്രി പത്തോടെ ബിലാത്തിക്കുളത്തെ ‘ജ്യോതിസ്’ വീട്ടിലെത്തിയ കെ.മുരളീധരൻ പിന്നീടു കെപിസിസി പ്രസിഡന്റ് കെ.സുധാകരനെയല്ലാതെ മറ്റാരെയും കാണാനോ പ്രതികരിക്കാനോ തയാറായിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് കെ.സുധാകരൻ കണ്ടുപോയശേഷം മുരളി പരസ്യമായി പ്രതികരണം നടത്തിയിട്ടില്ല. പലരും കാണാൻ വീട്ടിലേക്കു എത്തുന്നുണ്ടെങ്കിലും അദ്ദേഹം മുഖം കൊടുത്തിട്ടില്ല. ഫോൺ ഓഫ് ചെയ്ത് വീട്ടിലിരിക്കുകയാണ്.ഇന്നലെയും പതിവുപോലെ മാധ്യമങ്ങൾ ‍പ്രതികരണം തേടിയെത്തിയിരുന്നു. ഗേറ്റ് പൂട്ടിക്കിടക്കുന്നതിനാൽ ആർക്കും അകത്തു കയറാനായില്ല. അന്വേഷിച്ചപ്പോൾ 2 ദിവസത്തിനുശേഷം കാണാമെന്നായിരുന്നു മറുപടി. ഭാര്യാവീടായ ‘ശ്രേയസി’ന്റെ ഗേറ്റിലൂടെ ചിലർ ജ്യോതിസിലേക്കെത്തിയതോടെ ആ വീടിന്റെ ഗേറ്റും പൂട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com