കോഴിക്കോട് ചെറുവണ്ണൂരിൽ ജ്വല്ലറിയുടെ ചുമര് തുരന്ന് 30 പവൻ മോഷ്ടിച്ചു
Mail This Article
×
കോഴിക്കോട്∙ ചെറുവണ്ണൂരിൽ ജ്വല്ലറിയുടെ ചുമര് തുരന്ന് 30 പവൻ മോഷ്ടിച്ചു. ചെറുവണ്ണൂർ സ്വദേശി വിനോദിന്റെ ഉടമസ്ഥതയിലുള്ള പവിത്രം ജ്വല്ലറിയിലാണ് മോഷണം. ആറു കിലോ വെള്ളിയും നഷ്ടമായി. ശനി രാവിലെ ഒമ്പത് മണിയോടെയാണ് മോഷണ വിവരം അറിയുന്നത്.
ചുമര് തുരന്നത് കണ്ട് ജ്വല്ലറിയുടെ പിറകിലെ ചെരുപ്പ് കടയിലുള്ളവർ ഉടമ വിനോദിനെ അറിയിക്കുകയായിരുന്നു. ലോക്കറിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. വെള്ളിയാഴ്ച രാത്രി 11 മണിക്കും ഇന്ന് പുലർച്ചെ അഞ്ചിനും ഇടയിലാണ് മോഷണമെന്നാണ് കരുതുന്നത്. മോഷണത്തിന് പിന്നിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് വിവരം.
പേരാമ്പ്ര ഡിവൈഎസ്പിയും ഡ്വോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മേപ്പയ്യൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.