ADVERTISEMENT

കൂരാച്ചുണ്ട് ∙ കെഎസ്ഇബിയുടെ കീഴിലുള്ള കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം അണക്കെട്ടിൽ ജലനിരപ്പ് വർധിച്ച് 2482.3 അടിയായി. ഡാമിലെ ഷട്ടർ തുറന്ന് അധിക ജലം കരിയാത്തുംപാറ പുഴയിലേക്ക് ഒഴുക്കുന്നതിന്റെ  മുന്നറിയിപ്പിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റെഡ് അലർട്ടായ  2485.20 അടിയിൽ എത്തുമ്പോഴാണ് ഷട്ടർ തുറക്കുന്നത്. കക്കയം അണക്കെട്ടിൽ ഡാമിന്റെ സംഭരണശേഷിയുടെ 88.79 % ആയ 30.17 മില്യൻ ക്യുബിക് മീറ്റർ ജലം നിലവിൽ ഉണ്ട്.

ബാണാസുര അണക്കെട്ടിൽ നിന്നുള്ള കൺട്രോൾ ഷാഫ്റ്റ് ജൂൺ 22 മുതൽ പൂർണമായും അടച്ചിരിക്കുകയാണ്. ഡാം ഷട്ടർ തുറന്നാൽ കരിയാത്തുംപാറ പുഴയിലും പെരുവണ്ണാമൂഴി അണക്കെട്ടിലും ജലനിരപ്പ് വർധിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡാം തുറക്കുമ്പോൾ കരിയാത്തുംപാറയിലെ സൈറൺ മുഴങ്ങും. ഡാം വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇന്നലെ 70 മില്ലിമീറ്റർ മഴ ലഭിച്ചു. മഴ തുടരുകയാണെങ്കിൽ ഇന്ന് ഡാം ഷട്ടർ  തുറക്കാനാണ് സാധ്യത.        

പെരുവണ്ണാമൂഴിയിലും  ജലനിരപ്പ് വർധിച്ചു
ചക്കിട്ടപാറ ∙ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി അണക്കെട്ടിൽ ജലനിരപ്പ് 39.27 മീറ്ററായി ഉയർന്നു. ഡാമിന്റെ 4 ഷട്ടറുകളും 3 മീറ്റർ വീതം തുറന്നിരിക്കുകയാണ്. അണക്കെട്ടിൽ നിന്നു കുറ്റ്യാടിപ്പുഴയിലേക്ക് സെക്കൻഡിൽ 74.642 എംക്യൂബ് വെള്ളം ഒഴുക്കുന്നുണ്ട്. 120.52 എംഎംക്യൂബ് സംഭരണ ശേഷിയുള്ള ഡാമിൽ ഇപ്പോൾ 75.43 എംഎംക്യൂബ് ജലമാണ് ഉള്ളത്. കക്കയം ഡാമിന്റെ ഷട്ടർ തുറന്ന് കരിയാത്തുംപാറ പുഴയിലേക്ക് ജലമൊഴുക്കിയാൽ പെരുവണ്ണാമൂഴി അണക്കെട്ടിൽ വീണ്ടും വെള്ളത്തിന്റെ അളവ് വർധിക്കാൻ കാരണമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com