ADVERTISEMENT

കോഴിക്കോട് ∙ പന്തീരാങ്കാവിൽ നവവധുവിനു മർദനമേറ്റ സംഭവത്തിൽ ജർമനിയിലുള്ള പ്രതി രാഹുൽ പി.ഗോപാലനെ അറസ്റ്റ് ചെയ്യാൻ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികളുമായി പന്തീരാങ്കാവ് പൊലീസ്. കുറ്റപത്രം സമർപ്പിച്ചത് അടക്കമുള്ള രേഖകൾ തയാറാക്കി സിബിഐ ഡയറക്ടർക്ക് അപേക്ഷ നൽകും. സിബിഐ ആണ് ഇന്റ‍ർപോളുമായി സഹകരിച്ചു റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കേണ്ടത്. 

എറണാകുളം സ്വദേശിനിയായ യുവതിക്കാണു ഭർത്താവ് പന്തീരാങ്കാവ് സ്വദേശി രാഹുൽ പി.ഗോപാലിൽ നിന്നു വിവാഹത്തിന്റെ ഏഴാംനാൾ മർദനമേറ്റത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതോടെയാണു രാഹുൽ പി.ഗോപാൽ വിദേശത്തേക്കു കടന്നത്. പിന്നീട് പെൺകുട്ടി മൊഴി മാറ്റിയെങ്കിലും പൊലീസ് തുടർ നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com