ADVERTISEMENT

ചേവായൂർ∙ പകൽ വീടുകളിൽ കയറി ലാപ്‌ടോപ്പുകളും മറ്റും മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. ചേവായൂർ ഉദയം ഹോമിൽ ജാവേദ്ഖാൻ (22) ആണ് പിടിയിലായത്. കോവൂര്‍ സൗപർണികയിൽ വാടകയ്ക്ക് താമസിക്കുന്ന പുതുപ്പാടി കക്കുഴിയിൽ രാജേഷ് കെ.ജോണിന്റെ വീട്ടില്‍ കയറി വാതിൽ ചാരിയിട്ടിരുന്ന മുറിയിൽ നിന്ന് 2 ലാപ്‌ടോപ്പും പെട്ടിയിലെ തുണിക്കടിയിൽ വച്ചിരുന്ന 18,000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മാനാഞ്ചിറയിൽ നിന്നാണ് മെഡിക്കൽ കോളജ് പൊലീസ് പ്രതിയെ പിടികൂടിയത്. ആകെ ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്ന് രാജേഷിന്റെ മകൻ അഭിനവ് (19) നൽകിയ പരാതിയിൽ പറയുന്നു. ലാപ്‌ടോപ്പുകൾ മോഷ്ടിച്ചതടക്കം വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി അഞ്ചോളം കേസുകൾ പ്രതിയുടെ പേരിലുണ്ട്. മെഡിക്കൽ കോളജ് സ്‌റ്റേഷനിലെ എസ്‌ഐമാരായ പി.ടി.സൈഫുള്ള, ആർ.നിതിൻ, എസ്‌സിപിഒ ശരത്, സിപിഒമാരായ സഞ്ജയ്, രഞ്ജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

English Summary:

22-year-old man was attested in Chevayoor, for targeting houses during daylight hours and making off with laptops and cash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com