ADVERTISEMENT

പെരുവയൽ ∙ റോഡിന് അനുവദിച്ച ഫണ്ട് പഞ്ചായത്ത്  വകമാറ്റിയതിനെത്തുടർന്നു പഞ്ചായത്ത് അംഗം ഓഫിസിനു മുന്നിൽ സമരം നടത്തി. മുണ്ടയ്ക്കൽ മൂന്നാം വാർഡിലെ റോഡിന് അനുവദിച്ച ഫണ്ട് മറ്റൊരു വാർഡിലെ റോഡ് പ്രവൃത്തിക്കു വേണ്ടി വകമാറ്റി നൽകിയ ഭരണ സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് അംഗം എ.പി.റീന ഓഫിസിന് മുന്നിൽ സമരം നടത്തിയത്. 

കൊല്ലോലത്ത് താഴം –ഭൂമിയിടിഞ്ഞ കുഴി –മുണ്ടയ്ക്കൽ റോഡ് അറ്റകുറ്റപ്പണികൾക്കായി അനുവദിച്ച 5 ലക്ഷം രൂപ 2 ലക്ഷമാക്കി കുറയ്ക്കുകയും തൊട്ടടുത്ത വാർഡിലേക്ക് 8 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതാണ് പ്രതിഷേധത്തിനു കാരണം. വിവരമറിഞ്ഞെത്തിയ എൽഡിഎഫ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. സമരക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്തു നീക്കി. 

ഉപരോധസമരം സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.എം.ഗണേശൻ ഉദ്ഘാടനം ചെയ്തു. എം.എം. പ്രസാദ് അധ്യക്ഷത വഹിച്ചു. പി.അനിത, എ.സി.അജയ്, എം.വേണു, എം.മനോഹരൻ എന്നിവർ പ്രസംഗിച്ചു.

English Summary:

A Panchayat member in Kerala, A.P. Reena, staged a protest against the diversion of funds allocated for road repair in her ward. The LDF member accused the ruling body of diverting the funds to another ward, sparking outrage and protests.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com