ചിറ്റാരിമലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി; വൻ കൃഷിനാശം
Mail This Article
×
വാണിമേൽ∙ ചിറ്റാരി, പൂവത്താങ്കണ്ടി മലയിൽ കാട്ടാനക്കൂട്ടം വീണ്ടും വ്യാപകമായി വിളകൾ നശിപ്പിച്ചു.
ചെറുമോത്ത് സ്വദേശി നെല്ലിയോട്ട് കുഞ്ഞബ്ദുല്ലയുടെ കൃഷിയിടത്തിൽ പത്തിലേറെ ആനകൾ ഇന്നലെ വൈകിട്ടും നിലയുറപ്പിച്ചിരിക്കുകയാണ്. താവോട്ട് ആലിഹസൻ ഹാജി, വാണിമേൽ സ്വദേശി കുഞ്ഞാലി ഹാജി തുടങ്ങിയവർക്ക് വൻ നഷ്ടം സംഭവിച്ചിട്ടുണ്ട്.
തെങ്ങ് അടക്കമുള്ള വിളകൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. മറ്റ് ഏതൊക്കെ കൃഷിയിടങ്ങളിൽ നഷ്ടമുണ്ടായെന്നു തിട്ടപ്പെടുത്താനായിട്ടില്ല.
English Summary:
A herd of wild elephants has once again caused significant damage to crops in Chitari, Kerala. Multiple farms have been affected, with coconut trees and other crops suffering extensive destruction. The incident highlights the ongoing conflict between humans and elephants in the region.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.