കോളജ് യൂണിയൻ തിരഞ്ഞെടുപ്പ്: നാദാപുരത്തെ കോളജുകളിൽ യുഡിഎസ്എഫിന് ജയം
Mail This Article
നാദാപുരം ∙ കോളജ് യൂണിയൻ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് സംഘർഷവും 3 പൊലീസ് കേസുകളും ഉണ്ടായ നാദാപുരം ഗവ.കോളജിൽ അടക്കം എംഎസ്എഫ്, കെഎസ്‌യു സഖ്യത്തിനു വൻ വിജയം.സ്വാശ്രയ കോളജുകളിലും യുഡിഎസ്എഫ് സഖ്യം കരുത്തു തെളിയിച്ചു. നാദാപുരം എംഇടി, പുളിയാവ് നാഷനൽ, നാദാപുരം അൽഫുർഖാൻ, നാദാപുരം ദാറുൽ ഹുദാ, പയന്തോങ് ഹൈടെക്, നാദാപുരം മലബാർ, ഉമ്മത്തൂർ എസ്ഐ എന്നിവിടങ്ങളിലെല്ലാം എംഎസ്എഫിനാണ് ആധിപത്യം. 14 യുയുസിമാരെ നിയോജക മണ്ഡലത്തിൽ നിന്നു വിജയിപ്പിക്കാൻ എംഎസ്എഫിനു കഴിഞ്ഞതായി നേതാക്കൾ അറിയിച്ചു.
വിജയികൾ: നാദാപുരം ഗവ കോളേജ്: മുഹമ്മദ് ഹാദിൽ(ചെയ), മുഹമ്മദ് ആഷിക് (ജന.സെക്ര), ഗോപിക നാമത്ത് (ജോ.സെക്ര), കെ.നഹ്‌ല ഫാത്തിമ (യുയുസി), ഫൈൻആർട്സ്: അബ്ദുൽ അഹദ് (ഫൈൻ ആർട്സ്),ആകാശ് (ജന.ക്യാപ്റ്റൻ), ലബീബാ ഫാത്തിമ (എഡിറ്റർ),
നാഷണൽ കോളേജ് പുളിയാവ്: മിദ്‌ലാജ് (ചെയ), ഫാഹിദ് (ജന.സെക്ര), അൻഷിൽ, റമീസ് (യുയുസി). നാദാപുരം എംഇടി കോളജ്: മുഹമ്മദ് റസൽ (ചെയ), ബാസിത്ത്(ജന.സെക്ര), വി.പി.മുഹമ്മദ്, നസീഫ്(യുയുസിമാർ). പയന്തോങ് ഹൈടെക് കോളജ്: പി.കെ.ജസീർ (ചെയ), പി.പി.നിഹാൽ (ജന.സെക്ര), സിനാൻ (യുയുസി). നാദാപുരം ദാറുൽ ഹുദ കോളജ്:ഹർഷാദ് (ചെയ), സാലിഹ് (ജന.സെക്ര), റിഫദ് (യുയുസി).
ഉമ്മത്തൂർ എസ്ഐഎഎസ്:മിഥുലാജ് (ചെയ), സഫ തസ്‌ലിം (ജന.സെക്ര), സി.പി.സിനാൻ (യുയുസി). നാദാപുരം ടിഐഎം ട്രെയിനിങ് കോളജ്: ആയിശ (ചെയ), ജുനൈദ് (ജന.സെക്ര). നാദാപുരം അൽഫുർഖാൻ കോളജ്: ആതിർ അബൂബക്കർ (ചെയ), മുഹമ്മദ് ഹിഷാം (ജന.സെക്ര), മുഹമ്മദ് ബിലാൽ (യുയുസി).
മൊകേരി ഗവ. കോളജ് യൂണിയൻ എസ്എഫ്ഐക്ക്
മൊകേരി ∙ ഗവ. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെമിസ്ട്രി അസോസിയേഷൻ ഒഴിച്ച് മുഴുവൻ സീറ്റുകളും എസ്എഫ്ഐ നേടി.
വിജയികൾ: എസ്.നവദേവ് (ചെയ), ശ്രേയ ബാബു (വൈ. ചെയ), സി.നവ്യ (ജന.സെക്ര), വിഷ്ണു പ്രിയ (ജോ.സെക്രട്ടറി), വിസ്മയ ശിവദാസ് (ഫൈൻ ആർട്സ് സെക്ര), ഹരിരാജ് (ജന.ക്യാപ്റ്റൻ), അമ്പിളി (യുയുസി).
യുഡിഎസ്എഫ് പ്രവർത്തകരെ തടഞ്ഞു വച്ചതായി പരാതി
കുറ്റ്യാടി∙ മൊകേരി ഗവ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച പെൺകുട്ടികൾ ഉൾപ്പെടെയുള്ള യുഡിഎസ്എഫ് പ്രവർത്തകരെ കോളജിൽ തടഞ്ഞു വച്ചതായി പരാതി.വോട്ടെണ്ണലിനു ശേഷം സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ വോട്ടെണ്ണൽ ഹാളിൽ ഇരിക്കുകയായിരുന്ന വിദ്യാർഥികൾക്ക് നേരെ കല്ലെറിയുകയും, പുറത്തിറങ്ങാൻ സമ്മതിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി യുഡിഎസ്എഫ് പ്രവർത്തകർ ആരോപിച്ചു. കുറ്റ്യാടി പൊലീസ് എത്തി വിദ്യാർഥികളെ ഹാളിൽ നിന്നു പുറത്തിറക്കി. സംഭവത്തിൽ കെഎസ്‌യു യോഗം പ്രതിഷേധിച്ചു.