ADVERTISEMENT

ചക്കിട്ടപാറ ∙ 2019 വരെ നികുതി അടച്ച റവന്യു രേഖകളുള്ള കർഷകന്റെ ഭൂനികുതി സ്വീകരിക്കുന്നത് ചക്കിട്ടപാറ വില്ലേജ് അധികൃതർ 5വർഷമായി തടഞ്ഞത് ഒഴിവാക്കി വീണ്ടും നികുതി സ്വീകരിച്ചു തുടങ്ങി. ഭൂനികുതി സ്വീകരിക്കാത്തതിൽ മുതുകാട് കാക്കത്തുരുത്തേൽ കെ.സി.സണ്ണി വലയുന്നതായി കഴിഞ്ഞ 7നു മനോരമ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നികുതി സ്വീകരിക്കാൻ വില്ലേജ് ഓഫിസർ നടപടിയെടുത്തത്.

മുതുകാട്ടിലെ 6.5 സെന്റ് ഭൂമിയുടെ നികുതിയാണ് പ്രത്യേക കാരണങ്ങൾ ഒന്നും പറയാതെ റവന്യു അധികൃതർ തടഞ്ഞത്. വില്ലേജ് ഓഫിസിൽ 8 തവണ കയറിയിറങ്ങി മന്ത്രി ഉൾപ്പെടെയുള്ള ആളുകൾക്ക് ഒട്ടേറെ പരാതികൾ നൽകിയിട്ടും പ്രശ്നപരിഹാരം ഉണ്ടായില്ല. 10നു ചക്കിട്ടപാറ വില്ലേജ് ഓഫിസർ കർഷകനെ ഫോണിൽ വിളിച്ച് തണ്ടപ്പേർ നമ്പർ ശരിയാക്കിയെന്നു പറഞ്ഞതിനെ തുടർന്ന് അക്ഷയ മുഖേന നികുതി അടയ്ക്കുകയും ചെയ്തു.

English Summary:

A Chakkittapara farmer, K.C. Sunny, faced a five-year struggle to pay his land tax due to an administrative error. A Manorama news report highlighting his situation prompted the village officer to intervene and finally accept his tax payment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com