ADVERTISEMENT

അരൂർ ∙ ജലജീവൻ പദ്ധതിക്കു പൈപ്പിടാൻ കീറിയ ചാലിൽ സിമന്റ് കയറ്റി വന്ന ലോറി താഴ്ന്നതിനെ തുടർന്ന് അരൂരിൽ മണിക്കൂറുകൾ ഗതാഗതം നിലച്ചു. ഇന്നലെ കുളങ്ങരത്ത് അരൂർ റോഡിൽ അരൂർ ആശുപത്രി കവലയ്ക്കടുത്തായാണ് ലോറി ചരിഞ്ഞത്. സ്കൂൾ വാഹനങ്ങൾ അടക്കം പല വഴിക്കു തിരിച്ചു വിടേണ്ടി വന്നു. തോടിനോട് ചേർന്ന ഭാഗത്താണു ലോറി കുടുങ്ങിയത്. ഇതു കാരണം ബസ് സർവീസും താളം തെറ്റി.

റോഡിന്റെ ഇരു ഭാഗങ്ങളിലും ചാലു കീറി പൈപ്പ് സ്ഥാപിച്ചിട്ടു മാസങ്ങളായെങ്കിലും കുഴിച്ച ഭാഗത്ത് കോൺക്രീറ്റ് ചെയ്യാത്തതിനാൽ തുടർച്ചയായി വാഹനങ്ങൾ കുടുങ്ങുകയാണ്. ഇതു പരിഹരിക്കാൻ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണു പരാതി. പൊലീസ് എത്തിയാണ് ചെറു വാഹനങ്ങൾ കടത്തി വിട്ടത്. ബസ് ഉൾപ്പെടെയുള്ളവയുടെ ഓട്ടം ഈ റൂട്ടിൽ ഇന്നലെ വൈകിയും പുനഃസ്ഥാപിച്ചിട്ടില്ല.

English Summary:

A cement lorry involved in Jal Jeevan Mission pipeline work overturned in Aroor, causing major traffic disruption. The incident highlights the dangers posed by incomplete roadworks and the lack of action by authorities despite residents' complaints.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com