ADVERTISEMENT

മുക്കം∙ കുറ്റിപ്പാലയ്ക്കൽ മാമ്പറ്റ ബൈപാസിൽ അപകട ഭീഷണി ഉയർത്തി വൻമരങ്ങൾ. ഇവ മുറിച്ചു മാറ്റണമെന്ന ആവശ്യത്തിന് ഏറെ പഴക്കം. നഗരസഭയിലെ പ്രധാന ബൈപാസിൽ റോഡരികിൽ ഒട്ടേറെ സ്ഥാപനങ്ങൾക്കുസമീപമാണ് മരങ്ങൾ. കുറ്റിപ്പാലയ്ക്കൽ ജുമുഅത്ത് പള്ളി, മദ്രസ, സാംസ്കാരിക നിലയം, അങ്കണവാടി, എന്നിവയ്ക്ക് തൊട്ടടുത്താണ് നിലം പൊത്തുമെന്ന അവസ്ഥയിൽ മരങ്ങൾ നിൽക്കുന്നത്. നഗരസഭ, മരാമത്ത് അധികാരികൾക്ക് മുന്നിൽ ഒട്ടേറെ തവണ മരങ്ങൾ മുറിച്ചു മാറ്റി ഭീഷണിക്ക് അറുതി വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. 

പള്ളിക്കു സമീപമുള്ള മദ്രസയിലേക്കും അങ്കണവാടിയിലേക്കും ഒട്ടേറെ വിദ്യാർഥികൾ സഞ്ചരിക്കുന്നത് മരങ്ങളുടെ സമീപത്തുകൂടിയാണ്. രക്ഷിതാക്കളെ ഇതു ഭീതിയിലാക്കുന്നു. സംസ്ഥാന പാതയിൽ മുക്കം അഗസ്ത്യൻമൂഴി റോഡിൽ ഗതാഗത പ്രശ്നങ്ങൾ ഉണ്ടായാൽ ബസുകളും ആശ്രയിക്കുന്നതും കുറ്റിപ്പാല മാമ്പറ്റ ബൈപാസ് ആണ്. മുക്കം ഹയർസെക്കൻ‍‍ഡറിയിലേക്കുള്ള വിദ്യാർഥികളും വാഹനങ്ങളും ഇതു വഴിയാണ് സഞ്ചരിക്കുന്നത്.

English Summary:

The Kuttippala-Mambatta bypass road is riddled with danger due to several huge, unstable trees. Located near vital community establishments like a mosque, madrasa, and anganwadi, these trees pose a significant risk to public safety. Despite pleas from locals, the authorities are yet to address the issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com