ADVERTISEMENT

കോഴിക്കോട്∙ ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ സാഹിത്യത്തിന്റെയും കലയുടെയും തിരമാലകൾ വന്ന് തഴുകിയുണർത്തും. ഇനി രണ്ടാഴ്ച മാത്രം.    ഈ കടപ്പുറത്ത് കേളികൊട്ടുയരുകയാണ്. നവംബർ 1 മുതൽ 3 വരെ മലയാള മനോരമ ഒരുക്കുന്ന ‘ഹോർത്തൂസ്’ സാഹിത്യ സാംസ്കാരികോത്സവത്തിന് ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.രാജ്യാന്തര പ്രശസ്തരായ എഴുത്തുകാരും ചിന്തകരും കലാകാരൻമാരുമാണ് ഹോർത്തൂസിൽ പങ്കെടുക്കാൻ എത്തുന്നത്. കലയും സംവാദവും കഥപറച്ചിലുമൊക്കെ നടക്കുന്ന ഈ 3 ദിവസങ്ങളിൽ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി നൂറുകണക്കിന് ആളുകളാണ് വൊളന്റിയർ‍മാരാകാൻ മുന്നോട്ടു വരുന്നത്. 

horthus-new-jpeg

ജില്ലയിലെ വിവിധ കോളജുകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാർഥികളും വിവിധ ജോലികൾ ചെയ്യുന്നവരുമൊക്കെ വൊളന്റിയർമാരാകാൻ തയാറായി വന്നുകഴിഞ്ഞു. വിശദവിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ അയച്ച അനേകം പേരെ സാഹിത്യ സാംസ്കാരികമേഖലയിലെ അഭിനിവേശം എത്രയുണ്ടെന്നറിയാനുള്ള ലളിതമായ അഭിമുഖത്തിലൂടെയാണ് വൊളന്റിയർമാരായി തിരഞ്ഞെടുത്തത്. ഇനിയും കൂടുതൽ പേർക്ക് അവസരം നൽകാനാണ് തീരുമാനം. വൊളന്റിയറാവാൻ താൽപര്യമുള്ളവർക്ക് ഇന്നും അവസരമുണ്ട്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കാവിലെ മലയാള മനോരമ ഓഫിസിൽ ബയോഡേറ്റയുമായി എത്തിയാൽ മതി.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

The historic Kozhikode Beach is set to come alive with the Horthus Festival, a celebration of literature, art, and culture. Organized by Malayala Manorama, this three-day extravaganza promises a vibrant blend of performances, discussions, and exhibitions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com