ADVERTISEMENT

കോഴിക്കോട്∙ ഹോർത്തൂസ് വേദിയിലെ ചുമരുകളിൽ ചുമർചിത്രങ്ങൾ വരച്ച് കുട്ടിപ്പട്ടാളം. സദ്ഭാവന ഇന്റർനാഷനൽ സ്കൂളിലെ പത്തോളം വിദ്യാർഥികളാണ് ഇന്നലെ ചുമർചിത്രങ്ങൾ വരയ്ക്കാൻ എത്തിയത്. എസ്.കെ.പൊറ്റെക്കാടും ബഷീറും അടക്കമുള്ളവരുടെ ചിത്രങ്ങളാണ് ചുമരിൽ വരയ്ക്കുന്നത്.നിലവിൽ കടപ്പുറത്തെ വാക്ക് വേയിൽ ഹോർത്തൂസിന്റെ പന്തലുകൾ ഉയരുന്നുണ്ട്. ഇവിടെ സിഗ്നൽഹൗസിനു സമീപത്തെ ചുമരിലാണ് കുട്ടികൾ ചിത്രങ്ങൾ വരയ്ക്കുന്നത്.

horthus-new-jpeg

സമൂഹത്തിനു പ്രയോജനപ്പെടുന്ന 2 പദ്ധതികൾ വിദ്യാർഥികളെ ഉൾപ്പെടുത്തി സ്കൂൾ എല്ലാ വർഷവും നടത്താറുണ്ട്. ഈ വർഷം വയോജനമന്ദിരത്തിലെ അംഗങ്ങൾക്കായി വസ്ത്രവിതരണം അടക്കമുള്ള പ്രവൃത്തികളും വിവിധ കലാപരിപാടികളുടെ അവതരണവും നടത്തിയിരുന്നു. ഈ പദ്ധതിയുടെ രണ്ടാംഘട്ടമായാണ് കുട്ടികൾ ഇന്നലെ കടപ്പുറത്ത് എത്തിയത്.സാഹിത്യനഗരമായ കോഴിക്കോട്ടെ സാഹിത്യനായകരുടെ ചിത്രങ്ങളാണ് ചുമരിൽ വരയ്ക്കുന്നതെന്ന് സ്കൂളിലെ കലാധ്യാപകനായ കെ.സുധീഷ് പറഞ്ഞു.  സാഹിത്യകാരന്മാരുടെ കൃതികളിലെ പ്രധാനവാചകങ്ങളും ചുമരിൽ എഴുതുന്നുണ്ട്. ഇന്നും ചിത്രരചന തുടരും.

English Summary:

Ten students from Sadbhavana International School participated in a heartwarming community art project, transforming the Hortus stage with colorful murals. Their artwork brought joy and vibrancy to the space.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com