ADVERTISEMENT

കാരശ്ശേരി∙ പഞ്ചായത്തിലെ മരഞ്ചാട്ടി കുന്തംചാരി കൂട്ടക്കര റോഡിൽ മാലിന്യം. പത്തിലേറെ ചാക്കുകളിലാക്കി ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് റോഡരികിൽ തള്ളിയത്. പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു. നാട്ടുകാർ നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് സുനിത രാജൻ, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര എന്നിവർ പറഞ്ഞു. മാലിന്യം തള്ളലിനെതിരെ ബോർഡ് സ്ഥാപിച്ചെങ്കിലും ഇതിന് സമീപത്തായി സ്ഥിരമായി മാലിന്യം ചാക്കിലാക്കി തള്ളുകയാണ്. മെഡിക്കൽ ഓഫിസർ ഡോ. ആൻ.നന്ദകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ലിയ റഹ്മാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.സജിത്ത് എന്നിവരുടെ നേതൃത്വത്തിലും പരിശോധന നടത്തി.

English Summary:

The Kunthamchari Koottakkara road in Maranchatty has become a dumping ground with over ten sacks of waste, including diapers, discarded on the roadside. Karassery Panchayat President Sunitha Rajan, Vice President Jamsheed Olakara, and health officials visited the site. Despite warnings, illegal dumping persists, prompting officials to investigate and vow strict action against those responsible.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com