ADVERTISEMENT

കോഴിക്കോട്∙ നവംബർ ഒന്നാകാൻ ഇനിയെത്ര ദിവസമുണ്ട്? സാഹിത്യലോകം കാത്തിരിക്കുകയാണ്. അന്നാണ് കോഴിക്കോട് കടപ്പുറത്ത് മലയാള മനോരമ ഹോർത്തൂസ് കലാ, സാഹിത്യോത്സവത്തിനു തുടക്കം കുറിക്കുന്നത്. ഹോർത്തൂസിന്റെ ആവേശം ലോകമെങ്ങും അലയടിച്ചു തുടങ്ങി. ഹോർത്തൂസിൽ പങ്കെടുക്കാനായി വിദേശത്തുനിന്നുള്ള എഴുത്തുകാർ എത്തിത്തുടങ്ങി. വിദേശത്തുനിന്ന് കോഴിക്കോട്ട് എത്തിയ ആദ്യ എഴുത്തുകാരി കൊലേക പുറ്റുമയാണ്. കരുത്തുറ്റ ഭാഷ കൊണ്ടും കരുത്തുറ്റ കവിതാവതരണം കൊണ്ടും പുതിയ ലോകം സൃഷ്ടിച്ച ദക്ഷിണാഫ്രിക്കൻ കവിയാണ് കൊലേക പുറ്റുമ. കവി, തിയറ്റർ ആക്റ്റിവിസ്റ്റ്, ക്വിയർ ആക്റ്റിവിസ്റ്റ് തുടങ്ങി വിവിധ തരത്തിൽ ശ്രദ്ധേയയായ കൊലേക പുറ്റുമ ആഫ്രിക്കയിൽ പുതിയകാലത്ത് ഏറെ ആഘോഷിക്കപ്പെടുന്ന കവിയുമാണ്.

horthus-new-jpeg

2019ൽ ആഫ്രിക്കയെ ഏറ്റവുമധികം സ്വാധീനിച്ച വനിതയായി നാമനിർദേശം ചെയ്യപ്പെട്ടു. കവിതകൾക്കും നാടകങ്ങൾക്കും പെൻ പുരസ്കാരവും ഫോബ്സ് ആഫ്രിക്ക അണ്ടർ 30 പുരസ്കാരവും അടക്കം അനേകം ബഹുമതികൾ‍ നേടിയ എഴുത്തുകാരിയാണ് കൊലേക പുറ്റുമ. ഏറെ പ്രതീക്ഷയോടെയാണ് ഹോർത്തൂസിനു വേണ്ടി കോഴിക്കോട്ട് എത്തിയതെന്ന് കൊലേക പുറ്റുമ പറഞ്ഞു. നല്ല മഴയുള്ള ദിവസമാണ് എത്തിയത്. കേരളത്തിലെ മഴക്കാലം ആസ്വദിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കൊലേക. വാഴയിലയിൽ കൈകളുപയോഗിച്ച് ചോറുണ്ടു. നഗരത്തിലൂടെ ഓട്ടോറിക്ഷയിൽ കറങ്ങി. കോഴിക്കോടിന്റെ രുചിയുടെയും സാഹിത്യത്തിന്റെയും ഓർമകളുമായാണ് തിരികെ പോകുകയെന്നും കൊലേക പുറ്റുമ പറഞ്ഞു.

സാഹിത്യ ക്വിസിൽ പങ്കെടുക്കാം
മലയാള മനോരമയുടെ കലാ സാഹിത്യോത്സവമായ ഹോർത്തൂസിനോട് അനുബന്ധിച്ച് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മെറാൾഡയുമായി ചേർന്നു പൊതുജനങ്ങൾക്കായി സാഹിത്യ ക്വിസ് മത്സരം നടത്തുന്നു. മലയാള സാഹിത്യം, ഇന്ത്യൻ സാഹിത്യം, വിശ്വ സാഹിത്യം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി നടക്കുന്ന ക്വിസ് മത്സരത്തിൽ 2 പേരുള്ള ടീമായി പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാം. ക്യൂ ഫാക്ടറി നോളജ് സർവീസ് ആണു മത്സരങ്ങൾ നിയന്ത്രിക്കുന്നത്. സ്നേഹജ് ശ്രീനിവാസ് ആണു ക്വിസ് മാസ്റ്റർ.

പ്രാഥമിക റൗണ്ടിൽ നിന്നു വിജയികളായി ഫൈനലിൽ എത്തുന്ന 4 ടീമുകൾക്കായി ആകെ 27,500 രൂപയുടെ പുസ്തകങ്ങളാണു സമ്മാനമായി ലഭിക്കുക. ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപയുടെയും രണ്ടാം സ്ഥാനക്കാർക്ക് 7500 രൂപയുടെയും പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. രണ്ടു ടീമുകൾക്ക് മൂന്നാം സമ്മാനം (5000 രൂപയുടെ പുസ്തകങ്ങൾ വീതം) സ്വന്തമാക്കാം.  27നു നടക്കുന്ന മത്സരത്തിന് ഗൂഗിൾ ഫോം വഴി റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 70125 69672 എന്ന വാട്സാപ് നമ്പറിൽ ബന്ധപ്പെടാം. ഗൂഗിൾ ഫോം വഴി റജിസ്റ്റർ ചെയ്യാൻ ഇതോടൊപ്പമുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്യുക.

ഹോർത്തൂസ് വൊളന്റിയറാകാം
കോഴിക്കോട്∙ നവംബർ 1 മുതൽ 3 വരെ കോഴിക്കോട്ട് മലയാള മനോരമ നടത്തുന്ന ഹോർത്തൂസ് കലാ, സാഹിത്യോത്സവത്തിൽ വൊളന്റിയർമാരായി പങ്കാളികളാകാൻ നിങ്ങൾക്കും അവസരം. ഇന്നു രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കാവിലെ മലയാള മനോരമ ഓഫിസിൽ ബയോഡേറ്റയുമായി എത്തണം. കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

This article celebrates the upcoming Hortus Art and Literary Festival in Kozhikode, highlighting the arrival of acclaimed South African poet Kolaka Putuma. It also features the heartwarming story of EM Raveendran, a retired teacher from Nadavannur, whose love for books has been a constant companion throughout his life.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com