ADVERTISEMENT

മുക്കം∙ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ വിധിയെഴുതാൻ കേരളത്തിലെ ജനങ്ങൾ അവസരം നോക്കിയിരിക്കുകയാണെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച നേതൃതല കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടും ചേലക്കരയിലും പാലക്കാടും യുഡിഎഫ് ചരിത്ര ഭൂരിപക്ഷത്തിലാവും വിജയിക്കുക എന്നും അദ്ദേഹം പറഞ്ഞു. 

മുണ്ടകൈ ദുരന്തത്തിൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ദുരന്ത ബാധിതരോട് നീതി പുലർത്തുമെന്നായിരുന്നു പ്രതീക്ഷ. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ജനങ്ങൾ ഏറെ ആശ്വാസകരമായിട്ടാണ് കണ്ടതെങ്കിൽ അദ്ദേഹത്തിന്റെ പ്രവർത്തനം ദുരന്തബാധിതരോട് മുഖം തിരിച്ചു നിൽക്കുന്നതായി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്ള ലോക്സഭാ പ്രധാനമന്ത്രിക്ക് ഉറക്കമില്ലാത്ത രാത്രികളാവും സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.  

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ബാസ് അലി ശിഹാബ് തങ്ങൾ അധ്യക്ഷനായ യോഗത്തിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, എംപിമാരായ ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, അബ്ദുൽ വഹാബ്, എംഎൽഎമാരായ എ.പി.അനിൽകുമാർ, ടി.സിദ്ദിഖ്, പി.കെ.ബഷീർ, ഐ.സി.ബാലകൃഷ്ണൻ, സണ്ണി ജോസഫ്, ഡിസിസി പ്രസിഡന്റുമാരായ വി.എസ്.ജോയ്, എൻ.ഡി.അപ്പച്ചൻ, പ്രവീൺ കുമാർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി,  സി.മമ്മൂട്ടി, ഇസ്മായിൽ മൂത്തേടം, ടി.മുഹമ്മദ്, പി.ടി.ഗോപാലക്കുറുപ്, എം.സി.സെബാസ്റ്റ്യൻ, സി.അഷ്‌റഫ്, പ്രവീൺ തങ്കപ്പൻ ,ജോസഫ് കളപ്പുരക്കൽ ,വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

K.C. Venugopal, AICC General Secretary, inaugurated the UDF's election campaign in Wayanad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com