ADVERTISEMENT

രാമനാട്ടുകര∙ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു രാമനാട്ടുകര നഗരസഭ. നഗരസഭയിലെ  മുഴുവൻ ആളുകളെയും മൊബൈൽ ഫോണുകളും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കാൻ പഠിപ്പിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച ഡിജി സാക്ഷരത  പ്രവർത്തനത്തിന്റെ ഭാഗമായി ആവശ്യമായ ആളുകൾക്ക് പരിശീലനം നൽകിയാണ് നേട്ടം കൈവരിച്ചത്.നഗരസഭയിൽ നടത്തിയ സർവേയിൽ 65 വയസ്സ് വരെയുള്ള 1872 ആളുകൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള അറിവ് ഇല്ലെന്നു കണ്ടെത്തിയിരുന്നു.

ഇവരെയാണ് പ്രത്യേക പരിശീലനം നൽകി ഫോൺ ഉപയോഗിക്കാൻ പ്രാപ്തരാക്കിയത്. സമ്പൂർണ ഡിജിറ്റൽ സാക്ഷരത നഗരസഭ പ്രഖ്യാപനം നഗരസഭാധ്യക്ഷ ബുഷറ റഫീഖ് നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ പി.സഫ റഫീഖ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.കെ.അബ്ദുൽ ലത്തീഫ്, പി.ടി.നദീറ, നഗരസഭാ സെക്രട്ടറി പി.ശ്രീജിത്ത്, സിഡിഎസ് അധ്യക്ഷ എ.ഷാജി ലത, എം.പി.മോഹനൻ, നോഡൽ പ്രേരക് പി.വി.സംഗീത, ടി.വേണുഗോപാൽ, എൻ.ദേവൻ, പി.വിലാസിനി എന്നിവർ പ്രസംഗിച്ചു.

English Summary:

Ramanattukara Municipality in Kerala, India, has achieved a remarkable feat by becoming completely digitally literate. Through their Digi Literacy initiative, they provided free mobile phone and social media training to over 1800 residents who lacked these skills, bridging the digital divide and empowering their community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com