ADVERTISEMENT

കോഴിക്കോട്∙ വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 14 കിലോഗ്രാമോളം ചന്ദനം പിടികൂടി. പെരുവണ്ണാമൂഴി റെയിഞ്ചിലെ കക്കയം ഫോറസ്റ്റ് സ്റ്റേഷൻപരിധിയിൽപ്പെട്ട കൊയിലാണ്ടി താലൂക്ക് പനങ്ങാട് വില്ലേജിൽ  ഷാഫിഖ് എന്നയാൾ താമസിക്കുന്ന  പൂട്ടിക്കിടന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.

വെള്ളചെത്തി ഒരുക്കിയ നിലയിലുള്ള 38 എണ്ണം ചന്ദന തടി കഷ്ണങ്ങളും (12.660 കിലോ), ചന്ദന ചീളുകളും (700 ഗ്രാം) ഉൾപ്പെടെ ആകെ 13. 360 കിലോ ചന്ദനം പിടിച്ചെടുത്തിട്ടുള്ളത്. വീട്ടുടമക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് തുടരന്വേഷണത്തിനായി കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായി റെയിഞ്ച് ഫോറസ്ററ് ഓഫീസർ പറഞ്ഞു. 

English Summary:

Acting on a tip, the Kozhikode Forest Department raided a house in Panangad and confiscated over 13 kilograms of illegally stored sandalwood. The homeowner is facing charges under the Forest Act, and authorities suspect the involvement of a larger network.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com