ADVERTISEMENT

കോഴിക്കോട്∙ എൻഎബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷന്റെ ഭാഗമായി ജില്ലയിലെ 5 ഗവ. ആയുർവേദ, 4 ഗവ. ഹോമിയോ ഡിസ്പെൻസറികളിലും ദേശീയ ആയുഷ് മിഷന്റെ കേന്ദ്ര സംഘം പരിശോധന തുടങ്ങി. ചെമ്പനോട, മാവൂർ, ചേളന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറികളിൽ ഇന്നലെ പരിശോധന നടത്തി. ഇന്ന് ഉള്ളിയേരി, എടച്ചേരി ആയുർവേ ഡിസ്പെൻസറികളിലും എടച്ചേരി ഹോമിയോ ഡിസ്പെൻസറിയിലും നാളെ നമ്പ്രത്തുകര (കീഴരിയൂർ പ​ഞ്ചായത്ത്), അത്തോളി, കക്കോടി ഹോമിയോ ഡിസ്പെൻസറികളിലുമാണ് പരിശോധന. 

എൻഎബിഎച്ച് നാഷനൽ അസസ്സർ പി.പി.രാജൻ, നാഷനൽ ആയുഷ് മിഷൻ ഡിപിഎം ഡോ. അനിന പി.ത്യാഗരാജൻ, ഡിഎംഒമാരായ ഡോ. എസ്.ശ്രീലത (ഐഎസ്എം), ഡോ. കവിതാ പുരുഷോത്തമൻ (ഹോമിയോ), എൻഎബിഎച്ച് നോഡൽ ഓഫിസർ ഡോ. ടി.കെ.ഹൃദ്യ, നാഷനൽ ആയുഷ് മിഷൻ ഫെസിലിറ്റേറ്റർമാരായ ഡോ. കെ.ടി.ജിതേഷ് രാജ്, ഡോ. യു.നിഗിൽ എന്നിവരാണ് പരിശോധന സംഘത്തിലുള്ളത്.

English Summary:

Five government Ayurveda and four government Homoeo dispensaries in Kozhikode district, Kerala are being inspected by a central team from the National Ayush Mission as part of the NABH entry level certification process. The inspections aim to enhance healthcare quality and accessibility in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com