ADVERTISEMENT

കോഴിക്കോട് ∙ കലാ–സാംസ്കാരിക പരിപാടികൾക്ക് നഗരത്തിൽ ഹാളില്ലാത്ത സാഹചര്യത്തിൽ കോർപറേഷൻ ടഗോർ ഹാൾ വളപ്പിൽ താൽക്കാലിക വേദി ഒരുക്കി.   ടഗോർ ഹാളിന്റെ പാർക്കിങ് ഷെഡിൽ സ്റ്റേജ് ഒരുക്കിയാണ് താൽക്കാലിക വേദി തയാറാക്കിയത്. ടഗോർ ഹാൾ പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി അടച്ചിടുകയും ടൗൺഹാൾ നവീകരണത്തിനായി പൂട്ടുകയും ചെയ്ത സാഹചര്യത്തില‌ാണിത്.

പുതിയ സംവിധാനത്തിൽ 500 പേർക്ക് പരിപാടികൾ കാണാനുള്ള സൗകര്യമുണ്ടാകുമെന്നു കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.സി.രാജൻ പറഞ്ഞു. ‍‌‍ടൗൺഹാളിന്റെ അതേ വാടകയാണ് ഇവിടെയും സാംസ്കാരിക പരിപാടികൾക്ക് ഈടാക്കുകയെന്നും ബുക്കിങ് ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. 

നഗരത്തിൽ കോർപറേഷൻ ഹാളുകളുടെ അഭാവം കാരണം കലാ–സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാൻ ഹാളുകൾ ഇല്ലാത്തതിന്റെ പേരിൽ നഗരത്തിലെ കലാ–സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ കലാ സാംസ്കാരിക സംയുക്ത വേദി പ്രക്ഷോഭത്തിനു ഒരുങ്ങിയിരുന്നു. തുടർന്ന് മേയർ ബീന ഫിലിപ്പും ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദും കലാ സാംസ്കാരിക സംയുക്ത വേദി ഭാരവാഹികളുമായി ചർച്ച നടത്തുകയും ടഗോർ ഹാൾ വളപ്പിൽ താൽക്കാലിക വേദി ഒരുക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

English Summary:

With both Tagore Hall and Town Hall unavailable for use, the Kozhikode Corporation has responded to the urgent need for cultural event spaces by constructing a temporary stage at the Tagore Hall premises. This initiative addresses concerns raised by arts organizations facing venue shortages and aims to ensure the continuity of cultural programs in the city.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com