ADVERTISEMENT

വടകര∙ വടകരയില്‍ ട്രെയിനിറങ്ങിയ ഇതര സംസ്ഥാനക്കാരില്‍ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റില്‍. ഒറീസ സ്വദേശി റോഷന്‍ മെഹര്‍ (27), ജാര്‍ഖണ്ഡ് സ്വദേശി ജയ്സറഫ് (33) എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ ചെന്നൈയില്‍ നിന്നെത്തിയ ട്രെയിനില്‍ വടകരയിലിറങ്ങിയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. വടകര പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി. വടകര ഖേലയില്‍ വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് ഇവര്‍ എത്തിയത്. ഇത്രയേറെ കഞ്ചാവ് ഒന്നിച്ച് പിടികൂടുന്നത് അപൂര്‍വമാണ്. 

English Summary:

In a significant drug bust, Vadakara police and DANSAF apprehended two individuals arriving from Chennai with over 10 kilograms of cannabis. The incident highlights interstate drug trafficking concerns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com