ADVERTISEMENT

കോഴിക്കോട്∙ അക്ഷരങ്ങളെ സ്നേഹിക്കുന്ന സാഹിത്യപ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന കലാ സാഹിത്യോത്സവത്തിന്റെ കേളികൊട്ടുയരുമ്പോൾ കോഴിക്കോടിനെ കാത്തിരിക്കുന്നത് ആവേശം നിറഞ്ഞ സംവാദങ്ങളാണ്. ഒപ്പം അടങ്ങാത്ത തിരപോലെ അലയടിച്ചുകൊണ്ടിരിക്കുന്ന വായനാനുഭവങ്ങളുമാണ്. യുനെസ്കോയുടെ സാഹിത്യനഗരപദവി  നേടിയ കോഴിക്കോട്ടെ കടപ്പുറത്താണ് ‘ഹോർത്തൂസ്’ കലാ സാഹിത്യോത്സവം അരങ്ങേറുന്നത്. ഭാഷാപോഷിണി രൂപീകരണത്തിനു മുന്നോടിയായി 1891ൽ മലയാളമനോരമ നടത്തിയ സാഹിത്യസമ്മേളനമാണ് കേരളക്കരയിലെ ആദ്യ സാഹിത്യ മഹാസമ്മേളനം. മലയാള മനോരമ ഒരു നൂറ്റാണ്ടിനിപ്പുറം വീണ്ടുമൊരു പുതുമയാർന്ന സാഹിത്യോത്സവവുമായി മലയാളിയുടെ വായനാശീലത്തെ സ്വാധീനിക്കാൻ എത്തുമ്പോൾ കൈനിറയെ പുസ്തകങ്ങളും ഒപ്പമുണ്ട്.

ഹോർത്തൂസിന്റെ ഭാഗമായി പുസ്തകശാലയെന്ന പേരിൽ പുസ്തകോത്സവം ഒരുങ്ങുന്നുണ്ട്. രാജ്യത്തെ ഏറ്റവുംവലിയ പുസ്തകോത്സവങ്ങളിലൊന്നായി ഹോർത്തൂസ് പുസ്തകശാല മാറും. മൂന്നു ലക്ഷത്തിലധികം പുസ്തകങ്ങളാണ് പുസ്തകശാലയിൽ എത്തുന്നത്. അയ്യായിരത്തിലധികം ബെസ്റ്റ് സെല്ലറുകളാണ് വായനക്കാരുടെ കൈകളിലേക്കെത്തുന്നത്. കടൽക്കാറ്റേറ്റ് അക്ഷരങ്ങളിൽ അലിഞ്ഞുചേരാനുള്ള അവസരമാണ് പുസ്തകശാലയിലൂടെ വായനക്കാരിലേക്ക് എത്തുന്നത്.  26നാണ് ഹോർത്തൂസ് പുസ്തകശാല തുറക്കുന്നത്. മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദനും കഞ്ചാവെഴുതിയ ലിജീഷ്കുമാറും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസും ആ നിമിഷത്തിനു സാക്ഷിയാവാനെത്തും.

സാഹിത്യ ക്വിസിന് റജിസ്റ്റർ ചെയ്യാം
മലയാള മനോരമയുടെ കലാ സാഹിത്യോത്സവമായ ഹോർത്തൂസിനോട് അനുബന്ധിച്ച് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മെറാൾഡയുമായി ചേർന്നു പൊതുജനങ്ങൾക്കായി സാഹിത്യ ക്വിസ് മത്സരം നടത്തുന്നു. മലയാള സാഹിത്യം, ഇന്ത്യൻ സാഹിത്യം, വിശ്വ സാഹിത്യം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി നടക്കുന്ന ക്വിസ് മത്സരത്തിൽ 2 പേരുള്ള ടീമായി പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാം. 27ന് ഉച്ചയ്ക്ക് 2ന് നടക്കാവിലെ മലയാള മനോരമ ഓഫിസിലാണ് മത്സരം.  ക്യൂ ഫാക്ടറി നോളജ് സർവീസ് ആണു മത്സരങ്ങൾ നിയന്ത്രിക്കുന്നത്. സ്നേഹജ് ശ്രീനിവാസ് ആണു ക്വിസ് മാസ്റ്റർ. 

പ്രാഥമിക റൗണ്ടിൽ നിന്നു വിജയികളായി ഫൈനലിൽ എത്തുന്ന 4 ടീമുകൾക്കായി ആകെ 27,500 രൂപയുടെ പുസ്തകങ്ങളാണു സമ്മാനമായി ലഭിക്കുക.    ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപോയുടെയും രണ്ടാം സ്ഥാനക്കാർക്ക് 7500 രൂപയുടെയും പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. രണ്ടു ടീമുകൾക്ക് മൂന്നാം സമ്മാനം (5000 രൂപയുടെ പുസ്തകങ്ങൾ വീതം) സ്വന്തമാക്കാം. മത്സരത്തിന് ഗൂഗിൾ ഫോം വഴി റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 70125 69672 എന്ന വാട്സാപ് നമ്പറിൽ ബന്ധപ്പെടാം.  

English Summary:

Horthus, Kozhikode's highly anticipated art and literature festival, is back! Organized by Malayala Manorama, the event will feature a massive book fair called Pustakashaala, showcasing over three lakh books. Renowned authors like M. Mukundan and Lijish Kumar will grace the occasion. A literary quiz competition with exciting prizes is also on the cards. Don't miss this celebration of literature at the UNESCO City of Literature!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com