ADVERTISEMENT

കോഴിക്കോട്∙ ഞായറാഴ്ച വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് എത്തിയവർ കൗതുകത്തോടെയാണ് കാഴ്ചകൾ കണ്ടത്. എല്ലായിടത്തും മരങ്ങൾ‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നു. ചുവപ്പും പച്ചയും നീലയും നിറങ്ങളിൽ ഇരിപ്പിടങ്ങളുടെ ഭംഗി കൂടിയിരിക്കുന്നു. നടപ്പാതകൾ മനോഹരമാക്കിയിരിക്കുന്നു. ചുമർചിത്രങ്ങളുമായി മതിലുകൾ . പലയിടത്തായി വേദികൾ‍ ഒരുങ്ങുന്നു. കടപ്പുറത്തിന്റെ മൊഞ്ച് കൂടിക്കൊണ്ടിരിക്കുകയാണ്.മലയാള മനോരമ ഒരുക്കുന്ന ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങളാണ് ബീച്ചിൽ എല്ലായിടത്തും. കൗതുകത്തോടെ നിന്നവരെല്ലാം ഫോണിൽ മനോരമ ഹോർത്തൂസ് എന്നു സർച് ചെയ്ത് പേരു റജിസ്റ്റർ ചെയ്യുന്നുമുണ്ട്. 

horthus-new-jpeg

വാക്ക് വേയുടെ വടക്കേയറ്റത്ത് അതിഗംഭീരമായ കലാപ്രദർശന പവിലിയന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. അവിടെ മുതൽ സാംസ്കാരിക സ്റ്റേജ് വരെയുള്ള ഭാഗങ്ങളിലും വേദികളുടെ നിർമാണം അതിവേഗം തുടരുന്നു. 3 ലക്ഷത്തിലധികം പുസ്തകങ്ങളുമായി എത്തുന്ന ഹോർത്തൂസ് പുസ്തകശാലയുടെ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്. 26ന് ആണ് പുസ്തകശാല ജനങ്ങൾക്കായി തുറക്കുന്നത്. മേയ്ത്ര ഹോസ്പിറ്റൽ ഹോർത്തൂസിനായി അവതരിപ്പിക്കുന്ന കൊച്ചി ബിനാലെ പവിലിയന്റെ ഉദ്ഘാടനം 28ന് ആണ് നടക്കുന്നത്.3ലക്ഷത്തിലധികം പുസ്തകങ്ങളുമായി എത്തുന്നഹോർത്തൂസ് പുസ്തകശാലയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു

സാഹിത്യ ക്വിസിന് റജിസ്റ്റർ ചെയ്യാം
മലയാള മനോരമയുടെ കലാസാഹിത്യോത്സവമായ ഹോർത്തൂസിനോട് അനുബന്ധിച്ചു പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മെറാൾഡയുമായി ചേർന്നു പൊതുജനങ്ങൾക്കായി സാഹിത്യ ക്വിസ് മത്സരം നടത്തുന്നു. മലയാള സാഹിത്യം, ഇന്ത്യൻ സാഹിത്യം, വിശ്വസാഹിത്യം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി നടക്കുന്ന ക്വിസ് മത്സരത്തിൽ 2 പേരുള്ള ടീമായി പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാം. ക്വിസിന് നാളെ രാത്രി 8 വരെ റജിസ്റ്റർ ചെയ്യാം. 

ഓൺലൈൻ പ്രിലിമിനറി റൗണ്ട് ബുധനാഴ്ച 8ന് നടക്കും. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 70125 69672 എന്ന വാട്സാപ് നമ്പറിൽ ബന്ധപ്പെടാം. 27ന് ഉച്ചയ്ക്ക് 2ന് നടക്കാവിലെ മലയാള മനോരമ ഓഫിസിലാണു മത്സരം. ക്യു ഫാക്ടറി നോളജ് സർവീസ് ആണു മത്സരങ്ങൾ നിയന്ത്രിക്കുന്നത്. സ്നേഹജ് ശ്രീനിവാസ് ആണു ക്വിസ് മാസ്റ്റർ. പ്രാഥമിക റൗണ്ടിൽ നിന്നു വിജയികളായി ഫൈനലിൽ എത്തുന്ന 4 ടീമുകൾക്കായി ആകെ 27,500 രൂപയുടെ പുസ്തകങ്ങളാണു സമ്മാനമായി ലഭിക്കുക. ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപയുടെയും രണ്ടാം സ്ഥാനക്കാർക്ക് 7500 രൂപയുടെയും പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. രണ്ടു ടീമുകൾക്ക് മൂന്നാം സമ്മാനം (5000 രൂപയുടെ പുസ്തകങ്ങൾ വീതം) സ്വന്തമാക്കാം. മത്സരത്തിന് ഗൂഗിൾ ഫോം വഴിയും റജിസ്റ്റർ ചെയ്യാം. ഗൂഗിൾ ഫോം വഴി റജിസ്റ്റർ ചെയ്യാൻ ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക. 

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

Kozhikode Beach is abuzz with preparations for 'Horthus,' an art and literature extravaganza presented by Malayala Manorama. From a spectacular art exhibition pavilion to a bookstore housing 3 lakh books, the festival promises a feast for the senses. A highlight is the literature quiz competition open to all, offering exciting prizes and a chance to test your knowledge.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com