ADVERTISEMENT

കോഴിക്കോട് ∙ യുനെസ്കോ സാഹിത്യനഗര പദവി നേടിയ കോഴിക്കോടിന്റെ മണ്ണിൽ വായനയുടെയും കലകളുടെയും പുതുവസന്തം തീർക്കാൻ ഹോർത്തൂസ് വരവായി. മലയാള മനോരമ ഒരുക്കുന്ന ഹോർത്തൂസ് കലാ സാംസ്കാരിക സാഹിത്യോത്സവം ഈ മാസം 31 മുതൽ നവംബർ 3 വരെ കോഴിക്കോട് കടപ്പുറത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 31ന് വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. ഒന്നിനു രാവിലെ വിവിധ സംവാദങ്ങൾക്കു തുടക്കമാവും.

രാജ്യാന്തരതലത്തിലും ദേശീയതലത്തിലും ശ്രദ്ധേയരായ സാഹിത്യകാരൻമാരും കലാകാരൻമാരുമടക്കം 400 പേരാണ് 130 സെഷനുകളിലായി പങ്കെടുക്കുക.  ഹോർത്തൂസിനോടനുബന്ധിച്ചുള്ള പുസ്തകമേളയായ ‘പുസ്തകശാല’ 26ന് ആറിന് സാഹിത്യകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ലിജീഷ്കുമാർ ആദ്യപുസ്തകം ഏറ്റുവാങ്ങും. ജോയ് ആലുക്കാസ് ഗ്രൂപ്പ് എംഡി ജോയ് ആലുക്കാസ് അധ്യക്ഷനായിരിക്കും.  ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തകമേളകളിൽ  ഒന്നാകും ഹോർത്തൂസ് പുസ്തകശാല. 

English Summary:

The Hortus Art, Culture, and Literature Festival is set to captivate Kozhikode from October 31st to November 3rd. Organized by Malayala Manorama, the festival will transform Kozhikode Beach into a vibrant hub of creativity. Attendees can enjoy engaging discussions, captivating performances, and immerse themselves in the rich cultural tapestry of Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com