ADVERTISEMENT

കാരശ്ശേരി∙ കരാറെടുക്കുന്നവർ പെട്ടെന്ന് ഒഴിയുന്നത് മൂലം പഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റുന്നു. സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിൽ ഓടത്തെരുവിൽ പഞ്ചായത്ത് നിർമിച്ച ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം അടഞ്ഞു കിടക്കുകയാണ്. വാടക അധികമായത് മൂലം നഷ്ടമാണെന്ന് പറഞ്ഞാണ് കരാറുകാർ പിന്മാറുന്നത്. 

സംസ്ഥാന പാതയോരത്തെ ഈ കേന്ദ്രത്തിൽ വിശ്രമമുറികളും 5 ശുചിമുറികളും 3 യൂറിനൽ പോയിന്റുകളും വിശ്രമ കേന്ദ്രത്തിലുണ്ട്. കോപ്പി ഷോപ്പ് നടത്തുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്. സംസ്ഥാനപാതയിൽ മുക്കം , കാരശ്ശേരി മേഖലകളിൽ പൊതുവെ പൊതുശുചിമുറികളോ വിശ്രമ സ്ഥലങ്ങളോ ഇല്ല. ദീർഘദൂര യാത്രക്കാർക്കും തീർഥാടകർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമിക്കാൻ സൗകര്യപ്രദായതായിരുന്നു വിശ്രമ കേന്ദ്രം. 

2023 ജൂൺ 14ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആയിരുന്നു വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിൽ കാരശ്ശേരി പഞ്ചായത്ത് ശുചിത്വ മിഷൻ ഫണ്ട്, തനത് ഫണ്ട്, ധനകാര്യ കമ്മിഷൻ ഗ്രാന്റ് തുടങ്ങിയയിൽ നിന്ന് 40 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് കേന്ദ്രം നിർമിച്ചത്. രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ നടത്താനുണ്ട്. ആദ്യം ലേലത്തിൽ പോയത് മാസം 30,000 രൂപ വാടകയ്ക്ക് ആയിരുന്നു. 

നൂറു കണക്കിന് ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ആശ്രയമായ വഴിയോര വിശ്രമ കേന്ദ്രം തുറക്കാൻ നടപടി സ്വീകരിക്കും. ആദ്യം കരാർ എടുത്തവർ ഇടയ്ക്ക് വച്ച് നിർത്തിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. വീണ്ടും കരാർ ക്ഷണിച്ചിരുന്നു. കരാർ എടുത്തവർ പണം അടച്ച് ഏറ്റെടുക്കാൻ നോട്ടിസ് നൽകിയിട്ടുണ്ട്. തയാറായില്ലെങ്കിൽ വീണ്ടും ലേലം ചെയ്യും. നേരത്തെ ലേലത്തിൽ പങ്കെടുത്ത കുടുംബശ്രീക്ക് താൽപര്യമുണ്ടെങ്കിൽ അവരെ ഏൽപിക്കാനും നീക്കമുണ്ട്. പഞ്ചായത്തിന് നേരിട്ട് നടത്താൻ വകുപ്പുണ്ടോ എന്നതും പരിഗണിക്കും.രണ്ടാം ഘട്ട നവീകരണത്തിന് 17 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്

വഴിയോര വിശ്രമ കേന്ദ്രം ഉടൻ തുറക്കാൻ നടപടി സ്വീകരിക്കണം. ഒട്ടേറെ പാലിയേറ്റീവ് രോഗികൾക്കും കേന്ദ്രം ആശ്വാസവും ഉപകാരപ്രദവുമായിരുന്നു. ലേലം എടുക്കാൻ ആരും വന്നില്ലെങ്കിൽ പഞ്ചായത്ത് തന്നെ കേന്ദ്രം നടത്താൻ മുൻ കൈ എടുക്കണം.

English Summary:

The "Take a Break" roadside rest stop in Karassery, Kerala, built for travelers' convenience on the Mukkam-Areekode road, has closed. Contractors cite high rent as the reason for their withdrawal, leaving the public without much-needed facilities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com