ADVERTISEMENT

കൊടുവള്ളി∙ നഗരസഭയിലെ പൊയിലങ്ങാടിയിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ സമരം ശക്തമാക്കി നാട്ടുകാർ. കഴിഞ്ഞ ഞായറാഴ്ച ഉഗ്ര സ്ഫോടനത്തോടെ ഖനനം നടത്തിയത് സമീപവാസികളെ ഭീതിയിലാക്കി. വീടുകൾക്ക് കുലുക്കം അനുഭപ്പെട്ടതോടെ സ്ത്രീകളടക്കം ക്വാറിക്കെതിരെ സമരവുമായി രംഗത്തെത്തി. ക്വാറിക്ക് സമീപമുള്ള ഉടമകളുടെ ഓഫിസ് വളഞ്ഞത് കയ്യേറ്റത്തിൽ കലാശിച്ചു. പരുക്കേറ്റ 10 സ്ത്രീകളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർത്തെ തുടർന്ന് കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി.

ക്വാറിയിൽ നിന്നും ടിപ്പറിൽ കയറ്റിയ കല്ലുകൾ ഇറക്കിയ ശേഷമാണ് വാഹനം പോകാൻ അനുവദിച്ചത്. ജനവാസ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് താമരശ്ശേരി ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് എടുത്ത തീരുമാനത്തിനു വിരുദ്ധമായി ക്വാറിയിൽ ശക്തിയായ രൂപത്തിൽ ഖനനം നടത്തിയതിനെ തുടർന്നാണ് സമരം ശക്തമാക്കിയതെന്ന് നാട്ടുകാർ അറിയിച്ചു.

English Summary:

Fear and outrage grip Koduvally as residents protest a local quarry in Poyilangadi after a recent explosion during quarrying activities. The incident, which shook homes and triggered panic, saw women joining the protest, escalating into a siege of the quarry owner's office.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com