ADVERTISEMENT

വടകര ∙ ദേശീയപാതയുടെ പണി നടക്കുന്ന ഭാഗത്തെ കുഴി നിറഞ്ഞ സർവീസ് റോഡ് നന്നാക്കി മിനിറ്റുകൾക്കകം ചെളി നിറഞ്ഞു.  ഇന്നലെ രാവിലെ നോർത്ത് പാർക്കിനു സമീപം ടാറിട്ട് മിനുക്കിയ റോഡാണ് സമീപത്ത് പൈൽ അടിക്കുന്ന ഭാഗത്തെ ചെളിയും മണ്ണും ഒലിച്ചു വന്ന് തകർന്നത്.  കുഴി നിറഞ്ഞതു കൊണ്ട് സർവീസ് റോഡ് വഴി ഗതാഗതം ബുദ്ധിമുട്ടായിരുന്നു. ഇത് പരിഹരിക്കാൻ ഇന്നലെ രാവിലെ മുതൽ മെറ്റലും ടാറും ചേർന്ന മിശ്രിതം കൊണ്ട് റോഡ് നന്നാക്കിയെങ്കിലും അണ പൊട്ടിയതു പോലെ ചെളി വെള്ളം റോഡിൽ നിറഞ്ഞു. ഇതേ തുടർന്ന് നല്ല വെള്ളം കൊണ്ടു വന്ന് റോഡ് വൃത്തിയാക്കിയെങ്കിലും പല ഭാഗവും തകർന്ന അവസ്ഥയിലാണ്.

English Summary:

A recently repaired service road in Vadakara, Kerala, suffered immediate damage due to mud overflowing from a nearby National Highway construction site. The incident highlights the challenges faced by commuters due to ongoing roadwork and raises questions about proper planning and execution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com