ADVERTISEMENT

ചക്കിട്ടപാറ ∙ പഞ്ചായത്തിൽ 14ാം വാർഡിലെ മുക്കവല – അക്വാഡക്ട് റോഡരികിൽ കഴിഞ്ഞ ദിവസം മാലിന്യം തള്ളിയവർക്ക് എതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചു. പ്ലാസ്റ്റിക്, കുപ്പി ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പൊതുജനങ്ങൾക്ക് ആരോഗ്യ പ്രശ്നമാകുന്ന വിധത്തിൽ റോഡരികിൽ തള്ളിയത്.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംഭവം സംബന്ധിച്ച് പഞ്ചായത്തിനു റിപ്പോർ‍ട്ട് കൈമാറിയിരുന്നു. മാലിന്യം തള്ളിയ പേരാമ്പ്ര മില്ലേനിയം ഹോട്ടൽ ഉടമയ്ക്ക് എതിരെ പഞ്ചായത്ത് 13,000 രൂപയാണ് പിഴയിട്ടത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, സ്ഥിരസമിതി അധ്യക്ഷൻ സി.കെ.ശശി, മെംബർ വിനീത മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഹരിതകർമ സേനാംഗങ്ങൾ മാലിന്യം നീക്കം ചെയ്തു.

English Summary:

In a commendable move, the Chakkittapara Panchayat took decisive action against those responsible for dumping garbage by the Mukkavala – Aqueduct roadside. A fine was imposed, and the waste was promptly cleared by the Haritha Karma Sena, highlighting the panchayat's commitment to environmental protection and public health.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com