ദേശീയ ആയുർവേദ ദിനാചരണം: വാക്കത്തോൺ
Mail This Article
കോഴിക്കോട്∙ ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ്സ് വൈദ്യരത്നം ഔഷധശാലയുടെ കോഴിക്കോട് ട്രീറ്റ്മെന്റ് സെന്ററും, നടക്കാവ് ഹോളി ക്രോസ്സ് മാനേജ്മെന്റ് ആന്റ് ടെക്നോളജി കോളജും സംയുക്തമായി പൊതുജന ആരോഗ്യ ബോധവൽക്കരണ വാക്കത്തോൺ സംഘടിപ്പിച്ചു. നടക്കാവ് ഹോളിക്രോസ്സ് മാനേജ്മെന്റ് ആന്റ് ടെക്നോളജി കോളജിൽവച്ച് വൈസ് പ്രിൻസിപ്പൽ മാർട്ടിൻ ബെർണാർഡ് അധ്യക്ഷത വഹിച്ച ചടങ്ങ് എംഎൽഎ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്ത് ഫ്ലാഗ് ഓഫ് ചെയ്തു.
നൂറിലധികം ആളുകൾ പങ്കെടുത്ത വാക്കത്തോൺ വൻ ജനശ്രദ്ധ ആകർഷിച്ചു. പരിപാടിക്ക് വൈദ്യരത്നം സീനിയർ ഫിസിഷ്യൻ ഡോ. കെ. എസ്. വിമൽ കുമാർ, സോണൽ സെയിൽസ് മാനേജർ . കെ.ഷിജീഷ്, എൻഎസ്എസ് സ്റ്റാഫ് കോർഡിനേറ്റർ ജോബി മാത്യു, വിമൻ ഡെവലപ്പ്മെന്റ് സെൽ കോർഡിനേറ്റർ സി. എസ് ദീപ, ഫിസിക്കൽ എഡ്യൂക്കേഷൻ ഫാക്കൾട്ടി എ. എസ് കാർത്തിക്, കോളജ് യൂണിയൻ ജനറൽ ക്യാപ്റ്റൻ എസ്. സ്വരൂപ്, എൻഎസ്എസ് സ്റ്റുഡന്റ് കോർഡിനേറ്റർമാരായ ഹാദിയ മറിയം, സുദിന. എസ്. നായർ എന്നിവർ നേതൃത്വം നൽകി.