ADVERTISEMENT

അധ്യാപക നിയമനം
ബാലുശ്ശേരി ∙ മണ്ണാംപൊയിൽ ജിഎൽപി സ്കൂളിൽ എൽപിഎസ്ടി കൂടിക്കാഴ്ച നാളെ രാവിലെ 10ന്.

കൊടുവള്ളി∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 5ന് 11ന്.

വെറ്ററിനറി സർജൻ നിയമനം
ബാലുശ്ശേരി ∙ വട്ടോളി ബസാറിലെ എബിസി സെന്ററിൽ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഇന്നു രാവിലെ 11ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ.

ജോബ് ഫെയർ നാളെ
കോഴിക്കോട്∙ ഐടിഐ വിദ്യാർഥികൾക്കുള്ള സ്പെക്ട്രം ജോബ് ഫെയർ നാളെ മാവിളിക്കടവ് ഗവ. ഐടിഐയിൽ നടക്കും. 9447335182.

സെമിനാർ നാളെ
കോഴിക്കോട് ∙ സൗജന്യ അക്കൗണ്ടിങ് കരിയർ സെമിനാർ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് കാഡ്സ് സെന്ററിൽ നാളെ രാവിലെ 10ന്. 9895727773.

ക്വിസ് മത്സരം 24ന്
കൊയിലാണ്ടി ∙ ചേമഞ്ചേരി ദേശസേവാസംഘം ഗ്രന്ഥശാല വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഗ്രന്ഥശാലയുടെ മുൻ പ്രവർത്തകർ ആയിരുന്ന ഇ.ഷിബുകുമാർ, വി.ടി.വികാസ് എന്നിവരുടെ സ്മരണയ്ക്കായി നടത്തുന്ന ക്വിസ് മത്സരം 24ന് ചേമഞ്ചേരി ഈസ്റ്റ്‌ യുപി സ്‌കൂളിൽ നടത്തും. ഹൈസ്‌കൂൾ വിഭാഗത്തിൽ കോഴിക്കോട് റവന്യു ജില്ലയിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. യുപി സ്‌കൂൾ വിഭാഗത്തിൽ കൊയിലാണ്ടി വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. 19ന് മുൻപ് പേർ റജിസ്റ്റർ ചെയ്യണം. 6282603730.

ഇന്റർ കൊളീജിയറ്റ് ക്വിസ് മത്സരം 4ന്
കോഴിക്കോട് ∙ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫിസും ഫാറൂഖ് കോളജ് മലയാള വിഭാഗവും ചേർന്ന് ജില്ലയിലെ കോളജ് വിദ്യാർഥികൾക്ക് 4ന് രാവിലെ 10ന് ഫാറൂഖ് കോളജ് യുജി സെമിനാർ ഹാളിൽ ഇന്റർ കൊളീജിയറ്റ് ക്വിസ് മത്സരം നടത്തുന്നു. റജിസ്ട്രേഷന് 7025688333, dio.prd@gmail.com.

ശീതകാല പച്ചക്കറി
തിക്കോടി ∙ തെങ്ങിൻതൈ വളർത്തു കേന്ദ്രത്തിൽ ശീതകാല പച്ചക്കറിത്തൈകൾ വിതരണത്തിന്. ഒരു തൈയ്ക്ക്‌ മൂന്നു രൂപ പ്രകാരം ഹൈബ്രിഡ് കാബേജ്, കോളിഫ്ലവർ തൈകൾ പ്രവൃത്തി ദിവസങ്ങളിൽ തെങ്ങിൻ തൈ വളർത്തു കേന്ദ്രത്തിൽ ലഭിക്കും.

സിപിഎം ഒഞ്ചിയം ഏരിയ സമ്മേളനം നാളെയും 3നും
ഒഞ്ചിയം ∙ സിപിഎം ഒഞ്ചിയം ഏരിയ സമ്മേളനം നാളെയും 3നുമായി ചോമ്പാലയിൽ നടക്കും. പ്രതിനിധി സമ്മേളനം നാളെ 10ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 3നു വൈകിട്ട് മുക്കാളി കേന്ദ്രീകരിച്ച് നടക്കുന്ന റെഡ് വൊളന്റിയർ മാർച്ച് കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ സംഗമിക്കും. ഇന്നു 4നു പതാക–ദീപശിഖ–കൊടിമര ജാഥകൾ നടക്കും. വൈകിട്ട് 6നു സ്വാഗത സംഘം ചെയർമാൻ പി.ശ്രീധരൻ പതാക ഉയർത്തും.

കെജിഎംഒഎ പ്രതിഷേധം ഇന്ന്
നാദാപുരം ∙ താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരുടെ നിയമന തർക്കം തുടരുന്നു. ഇന്ന് 11.30ന് ആശുപത്രി പരിസരത്ത് കെജിഎംഒഎ പ്രതിഷേധ സംഗമം നടത്തും. സർക്കാരിന്റെ ഉത്തരവ് ലംഘിക്കാൻ ഭരിക്കുന്ന മുന്നണി തന്നെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്ന വിചിത്രമായ നിലപാടാണ് നാദാപുരത്തെന്നും ഇതിന്റെ പേരിൽ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്ന സമീപനത്തോടു യോജിക്കാൻ കഴിയില്ലെന്നും കെജിഎംഒഎ കുറ്റപ്പെടുത്തി. 

വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 5 വരെ പുതുപ്പാടി കാൽവരി, ത്രിവേണി, കോവൂർ മെഡിക്കൽ കോളജ് കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് കോളനി പരിസരപ്രദേശങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com