ADVERTISEMENT

കോഴിക്കോട്∙ മയക്കുമരുന്ന് വിൽപനക്കാരനായ താമരശേരി, കോരങ്ങാട് കേളന്മാർകണ്ടി വീട്ടിൽ മാമു എന്ന മുഹമ്മദ് ഷബീറിനെ 97 ഗ്രാം എംഡിഎംഎയുമായി പിടികൂടി. പ്രതിയുടെ വീട്ടിലെ ബെഡ് റൂമിൽ കട്ടിലിനു അടിയിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു മയക്ക് മരുന്ന്.വർഷങ്ങളായി കോഴിക്കോട് ,വയനാട് ജില്ലകളിൽ മയക്ക് മരുന്ന് വിൽപന നടത്തുന്ന ഇയാൾ ആദ്യമായാണ് പിടിയിൽ ആവുന്നത്. ബെംഗലൂരുവിൽ  നിന്നും ഡൽഹിയിൽ നിന്നും കാരിയർമാർ മുഖേന എത്തിക്കുന്ന മയക്ക് മരുന്ന് വിൽപന നടത്തുന്നതിന് ചെറുപ്പക്കാരുടെ ഒരു സംഘം തന്നെ ഇയാളുടെ കൂടെയുണ്ട്.

മയക്ക് മരുന്ന് വിൽപന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നത് ആണ്  ഇയാളുടെ രീതി. അടുത്തിടെ താമരശേരിയിൽ തുടങ്ങിയ കാർ വാഷിങ് സെന്ററിന് വേണ്ടി ഇത്തരത്തിൽ സ്വരൂപിച്ച പണം ഉപയോഗിച്ചതായി ഇയാൾ പൊലീസിനോട് പറഞ്ഞു. പിടികൂടിയ മയക്ക് മരുന്നിനു വിപണിയിൽ 3 ലക്ഷത്തോളം വില വരും.

English Summary:

A major drug bust in Thamarassery, Kozhikode, led to the arrest of Muhammed Shabeer (aka Mamu) with 97 grams of MDMA. The operation, headed by Kozhikode Rural SP P. Nidhin Raj IPS, revealed a drug trafficking network spanning Bangalore and Delhi. This is Shabeer's first arrest despite years of alleged involvement in the drug trade.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com