ADVERTISEMENT

കോഴിക്കോട്∙ നന്മയുള്ള പ്രവൃത്തിയുമായി കോഴിക്കോട്ടുകാരുടെ ഹൃദയം കീഴടക്കുകയാണ് നടൻ ടോവിനോ തോമസ്. ടോവിനോയുടെ കടുത്ത ആരാധകനായ കക്കോടി മോരിക്കര സ്വദേശി അരുണിനെ ഓർമയുണ്ടോ? കാഞ്ഞിരോളി അനീഷ് കുമാറിന്റെയും സിന്ധുവിന്റെയും മകനായ അരുൺ (23) ഭിന്നശേഷിക്കാരനായ കലാകാരനാണ്. വീട് നിറയെ കാരിക്കേച്ചറുകളും ചിത്രങ്ങളും വരച്ചുവച്ചിട്ടുണ്ട്. ടോവിനോയുടെ ഒരു കുഞ്ഞുശിൽപവും അനേകം ചിത്രങ്ങളും അരുണിന്റെ മുറിയിലുണ്ട്. ഹൈപ്പർ മൊബിലിറ്റി സിൻഡ്രം ബാധിച്ച വ്യക്തിയാണ് അരുൺ.

അരുണിന്റെ ആരാധനയെ കുറിച്ചുകേട്ട് 4 വർഷം മുൻപ് ഒരു ദിവസം രാത്രി ടോവിനോ കക്കോടിയിലെ വീട്ടിലെത്തി അരുണിനെ കണ്ടിരുന്നു. രോഗം കാരണം അരുണിനു പുറത്ത് ജോലിക്കു പോകാനാകില്ല. വീട്ടിൽ കംപ്യൂട്ടറിൽ ചെറിയ ഡിസൈനിങ് ജോലികളും മറ്റും ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം ആ കംപ്യൂട്ടർ കേടായി. അതു ശരിയാക്കാൻ 40,000 രൂപയോളം ചെലവു വരും. അരുണിന്റെ പ്രതിസന്ധി അറിഞ്ഞ ടോവിനോ കംപ്യൂട്ടർ വാങ്ങാനുള്ള പണം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഡിസൈനിങ് ജോലികൾ ചെയ്യാൻ മികച്ച സ്പെസിഫിക്കേഷനുള്ള കംപ്യൂട്ടർ സിസ്റ്റമാണ് അരുണിന് ടോവിനോ എത്തിച്ചു നൽകിയത്.

English Summary:

Tovino Thomas proves he's not just a star on screen but also a kind soul in real life. His heartwarming interaction with a differently-abled fan in Kozhikode is winning hearts and inspiring many.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com