മലയോര ഹൈവേ: എസ്റ്റിമേറ്റ് തയാറാക്കുന്നതിനു മുന്നോടിയായി പരിശോധന
Mail This Article
കൂരാച്ചുണ്ട് ∙ ടൗണിലെ 800 മീറ്ററോളം ദൂരത്തിൽ മലയോര ഹൈവേ പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തയാറാക്കുന്നതിനു മുന്നോടിയായി ജനപ്രതിനിധികളും, സർവകക്ഷി സംഘവും കെആർഎഫ്ബി ഉദ്യോഗസ്ഥരും ചേർന്ന് പരിശോധന നടത്തി. വിവിധ കെട്ടിട, ഭൂവുടമകളുടെ സമ്മതപത്രം ഉദ്യോഗസ്ഥർ പരിശോധിച്ചു നമ്പർ നൽകി.
തിങ്കളാഴ്ച മുതൽ എസ്റ്റിമേറ്റ് തയാറാക്കും.77 കെട്ടിട ഉടമകളുടെയും ഭൂവുടമകളുടെയും സമ്മതപത്രം ഉടൻ തന്നെ കെആർഎഫ്ബി അധികൃതർക്ക് കൈമാറും. 800 മീറ്റർ ദൂരം പ്രത്യേക എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാനാണ് ലക്ഷ്യം.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വൈസ് പ്രസിഡന്റ് റസീന യൂസഫ്, സ്ഥിരസമിതി അധ്യക്ഷരായ ഒ.കെ.അമ്മദ്, സിമിലി ബിജു, മെംബർ സണ്ണി പുതിയകുന്നേൽ, കെആർഎഫ്ബി പ്രോജക്ട് എൻജിനീയർ കെ.അത്യുദ് രാജ്, സൈറ്റ് സൂപ്പർവൈസർ എം.ജെ.അതുൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട. കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവർ നേതൃത്വം നൽകി.