ADVERTISEMENT

തിക്കോടി∙ ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2 വർഷത്തിലേറെയായി കർമ സമിതി നടത്തി വരുന്ന സമരങ്ങൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് 25 മുതൽ മരണം വരെ അനിശ്ചിതകാല നിരാഹാര സമരം നടത്താൻ കർമ സമിതി നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി തീരുമാനിച്ചു. ദേശീയപാത നിർമാണത്തെ തുടർന്ന് തിക്കോടി കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെടാതിരിക്കാൻ ടൗണിൽ അടിപ്പാത നിർമിക്കേണ്ടത് അനിവാര്യമാണ്. ജനറൽബോഡി യോഗം  പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു.കർമസമിതി ചെയർമാൻ വി.കെ.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ.വിശ്വൻ, കെ.പി.ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.റംല, പഞ്ചായത്ത് അംഗങ്ങളായ എൻ.എം.ടി.അബ്ദുല്ലക്കുട്ടി, വിബിത ബൈജു, സംഘടനാ പ്രതിനിധികളായ കളത്തിൽ ബിജു, ജയചന്ദ്രൻ തെക്കേ കുറ്റി, എൻ.പി.മമ്മദ് ഹാജി, എൻ.കെ.കുഞ്ഞബ്ദുല്ല,  ഇബ്രാഹിം തിക്കോടി, വി.കെ.റിനീഷ്, ശ്രീധരൻ ചെമ്പുഞ്ചില, കെ.വി.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

English Summary:

After two years of peaceful protests, the action committee in Tikkode, Kerala, has announced an indefinite hunger strike starting on the 25th. They are demanding the construction of an underpass as part of the ongoing national highway project, which they believe is crucial to prevent the town from being divided.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com