ADVERTISEMENT

മാവൂർ ∙ഇന്നലെ വൈകിട്ടത്തെ ശക്തമായ കാറ്റിലും മഴയിലും പ്രദേശത്ത് വ്യാപക നാശനഷ്ടം. വെള്ളലശ്ശേരി ചെമ്പകശ്ശേരി രവീന്ദ്രന്റെ വീടിനു മുകളിലേക്ക് 2 മരങ്ങൾ കടപുഴകി വീണു വീട് പൂർണമായി തകർന്നു. ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായി നിലംപൊത്തി. കൂളിമാട് എരഞ്ഞിപ്പറമ്പ് റോഡിൽ വൈത്തല മെഹമ്മൂദിന്റെ വീടിനോടു ചേർന്ന മതിൽ പാർശ്വഭിത്തി ഉൾപ്പെടെ ഇടിഞ്ഞു. 

1.കാറ്റിലും മഴയിലും മരം വീണു വെള്ളലശ്ശേരി ചെമ്പകശ്ശേരി രവീന്ദ്രന്റെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ  
2.ഇൻസെറ്റിൽ മാവൂർ മേച്ചേരിക്കുന്ന് ഗോശാലംപറമ്പത്ത് രാമദാസിന്റെ വീടിന്റെ മെയിൻ സ്വിച്ച് മിന്നലേറ്റ് തകർന്ന നിലയിൽ.
1.കാറ്റിലും മഴയിലും മരം വീണു വെള്ളലശ്ശേരി ചെമ്പകശ്ശേരി രവീന്ദ്രന്റെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ 2.ഇൻസെറ്റിൽ മാവൂർ മേച്ചേരിക്കുന്ന് ഗോശാലംപറമ്പത്ത് രാമദാസിന്റെ വീടിന്റെ മെയിൻ സ്വിച്ച് മിന്നലേറ്റ് തകർന്ന നിലയിൽ.

  വീടിനു സമീപം നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾക്കു മുകളിലേക്ക് കല്ലും മണ്ണും വീണതിനാൽ വാഹനങ്ങൾക്കു കേടുപാടു സംഭവിച്ചിട്ടുണ്ട്. അരയങ്കോട് കുറ്റിക്കുളത്ത് കുലച്ചു മൂപ്പെത്തിയ ഇരുനൂറോളം വാഴകൾ കാറ്റിൽ വീണു. ഇറക്കോട്ടുമ്മൽ രാജൻ, ചക്കിങ്ങൽകണ്ടി അബ്ദുൽ കരീം, കുറുമ്പറമ്മൽ ദേവദാസൻ, മച്ചിങ്ങൽ ചന്ദ്രൻ, ഇരീപ്ര ശ്രീധരൻ എന്നിവരുടെ വാഴക്കൃഷിയും നശിച്ചിട്ടുണ്ട്. മാവൂർ മേച്ചേരിക്കുന്ന് ഗോശാലംപറമ്പ് രാമദാസിന്റെ വീടിനു മിന്നലേറ്റു. ഇലക്ട്രിക് വയറിങ് കത്തിനശിച്ചു. 

  ചുമരിനും വിള്ളലുകളുണ്ട്. കുറ്റിക്കുളത്ത് മണ്ണത്താംകണ്ടി അബ്ദുൽ ഖാദറിന്റെ വീടിനു മുകളിലേക്ക് മരം കടപുഴകി വീണു. ചിറ്റാരിപ്പിലാക്കൽ കറുത്തേടത്ത് ചാലിൽ ബാബുവിന്റെ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വെള്ളലശ്ശേരി അങ്ങാടിക്കു സമീപം മാവൂർ–കട്ടാങ്ങൽ പ്രധാന റോഡിലേക്ക് മരം വീണു ഗതാഗതം തടസ്സപ്പെട്ടു. മുക്കത്തു നിന്നെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.

മാവൂർ കുറ്റിക്കുളത്ത് കാറ്റിൽ വീണ വാഴക്കൃഷി
മാവൂർ കുറ്റിക്കുളത്ത് കാറ്റിൽ വീണ വാഴക്കൃഷി
English Summary:

Mavoor, Kerala experienced significant damage after being hit by strong winds and heavy rain. Several houses were damaged by falling trees, including one completely destroyed. Banana plantations suffered widespread losses, and a lightning strike damaged electrical wiring in one home. Fallen trees also caused traffic disruptions. The Fire and Rescue Service responded to clear roads and assist residents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com