ADVERTISEMENT

ചെത്തുകടവ് ∙ മിനി സ്റ്റേഡിയത്തിന് ചെറുപുഴയുടെ തീരത്ത് സംരക്ഷണ വേലി നിർമിക്കാത്തത് അപകട ഭീഷണി. പുഴയിലേക്കു പന്ത് വീണ് അപകട സാധ്യതയെ തുടർന്നു സ്ഥിരം കളിക്കാൻ എത്തുന്നവരുടെ കൂട്ടായ്മയിൽ പുഴയുടെ ഭാഗത്ത് നേരത്തെ ഉയരത്തിൽ വല കെട്ടിയിരുന്നു. കഴിഞ്ഞ പ്രളയത്തിൽ ഇതി തകർന്നതോടെ കുട്ടികൾ അടക്കമുള്ളവർ പന്ത് എടുക്കാൻ പുഴയിൽ ഇറങ്ങുകയും ആഴമേറിയ ഭാഗത്തു മുങ്ങുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിരുന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ മൂലമാണു ദുരന്തം ഒഴിവായത്. 

പുഴയോരത്ത് വേലി സ്ഥാപിക്കാൻ നേരത്തെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരുമ്പു കാൽ അടക്കം സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് തുക മാറ്റിവയ്ക്കുകയും പദ്ധതി ഇല്ലാത്തതും മൂലം സംരക്ഷണ വേലി നിർമാണം പൂർത്തിയായിട്ടില്ല. വിവിധ കായിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പുഴയോരത്ത് സംരക്ഷണ വേലി സ്ഥാപിക്കണെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്, എംഎൽഎ തുടങ്ങിയവർക്കു നിവേദനം നൽകിയിട്ടുണ്ട്.

English Summary:

The lack of a protective fence along the Cherupuzha River bank near the mini stadium is a major safety concern. Local players have taken temporary measures, but a permanent solution is needed to prevent accidents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com