ADVERTISEMENT

വടകര ∙ പുത്തൂർ റിട്ട. പോസ്റ്റ്മാൻ പാറേമ്മൽ രവീന്ദ്രനെ (69) വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെയാണ് ഹെൽമറ്റ് ധരിച്ച മൂന്നംഗ സംഘം ആക്രമിച്ചത്. കാലിന് ഗുരുതരമായി പരുക്കേറ്റ രവീന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തടയാൻ ശ്രമിച്ച മകൻ ആകാശിന് (18) കൈയ്ക്ക് മുറിവേറ്റു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് എത്തിയാണ് രവീന്ദ്രനെ ആശുപത്രിയിൽ എത്തിച്ചത്.

English Summary:

A retired postman in Vatakara was violently attacked by three individuals, leaving him with serious injuries. Police are investigating the attack and searching for the assailants.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com