പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാനൊരുങ്ങി മലയോര മേഖല
Mail This Article
×
മുക്കം∙ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാനൊരുങ്ങി മലയോര മേഖല. കോടഞ്ചേരി, കൂടരഞ്ഞി എന്നിവിടങ്ങളിലെ പരിപാടികൾക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് 1.15 ന് കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട്ടും പ്രിയങ്ക ഗാന്ധി എത്തും. കോർണർ യോഗത്തിൽ പ്രിയങ്ക ഗാന്ധി പ്രസംഗിക്കും. പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ യുഡിഎഫ് പ്രവർത്തകർ ഒരുക്കങ്ങൾ പൂർത്തിയാക്കി. യുഡിഎഫ് നേതാക്കളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളും യോഗം ചേർന്ന് ഇന്നത്തെ പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തി.
10ന് കോടഞ്ചേരിയിൽ എത്തുന്ന പ്രിയങ്ക ഗാന്ധി പൊതുയോഗത്തിനു ശേഷം മലയോര ഹൈവേ നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ വഴി 11.30ന് കൂടരഞ്ഞിയിൽ എത്തും.
English Summary:
Priyanka Gandhi, Hill Region, UDF, Election Campaign, Political Rally, Mukkam, Kerala Elections
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.