ADVERTISEMENT

കോടഞ്ചേരി∙ വയനാട് ലോക്സഭാ മണ്ഡലം എൽഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എത്തി. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും വ്യക്തികളെയും സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു.തിരുവമ്പാടി ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ, അൽഫോൻസ കോളജ് പ്രിൻസിപ്പലും സിറോ മലബാർ സഭാ വക്താവായ ഡോ.ചാക്കോ കാളംപറമ്പിൽ, കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, ചെമ്പുകടവ് സെന്റ് ജോർജ് പള്ളി വികാരി ഫാ.ഷിബിൻ തിട്ടയിൽ,

നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. അനൂപ് തോമസ് അലക്സാണ്ടർ തുടങ്ങിയവരെ സന്ദർശിച്ച് അദ്ദേഹം വോട്ട് അഭ്യർഥിച്ചു.കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറയിൽ ബിജെപി ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ അൽഫോൻസ് കണ്ണന്താനം പങ്കെടുത്തു. ബിജെപി സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി, ഉത്തരമേഖല പ്രസിഡന്റ് എൻ.പി.രാമദാസ്, ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് ഷെയ്ക്ക് ഷാഹിദ്, ജില്ല ജനറൽ സെക്രട്ടറി സജീവ് ജോസഫ്, ടി.എ.നാരായണൻ, ടി.ശ്രീനിവാസൻ, സവിൻ കുമാർ, കെ.പി.രമേശ്, മാത്യു പടവിൽ, എ.ആർ.ജയൻ തുടങ്ങിയവർ പങ്കെടുത്തു.

വയനാട്ടുകാരെ രാഹുൽ ഗാന്ധി വെല്ലുവിളിക്കുന്നു: കെ.പി.ശ്രീശൻ
പുതുപ്പാടി ∙ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് വയനാട്ടിലെ ജനങ്ങളുടെ മേൽ അടിച്ചേൽപിച്ചത് കോൺഗ്രസും  രാഹുൽ ഗാന്ധിയുമാണെന്നും സഹോദരിയെ കൊണ്ടു വന്ന് വീണ്ടും വയനാട്ടിലെ വോട്ടർമാരെ വെല്ലു വിളിക്കുകയാണെന്നും ബിജെപി ദേശീയ സമിതി അംഗം കെ.പി.ശ്രീശൻ. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം അടിവാരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീശൻ.ടി.എ.ഷാജി അധ്യക്ഷത വഹിച്ചു.       എൻ.പി.രാമദാസ്, ഷാൻ കട്ടിപ്പാറ, ബൈജു കല്ലടിക്കുന്ന്, ഷിനോ കോടഞ്ചേരി, ശരത് ലാൽ, ശശി മാളിക വീട്, വിഷ്ണു വള്ളിയാട്, മനോജ് പെരുമ്പള്ളി എന്നിവർ പ്രസംഗിച്ചു.

English Summary:

This article covers the election campaign of NDA candidate Navya Haridas in the Wayanad Lok Sabha constituency. Former Union Minister Alphons Kannanthanam visited various institutions and sought votes for Haridas. BJP leader K.P. Sreeshan criticized Rahul Gandhi and the Congress party for imposing the by-election on the people of Wayanad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com